You are Here : Home / USA News

പ്രവീണ്‍ ആക്ഷന്‍ കമ്മിറ്റി ഒപ്പു ശേഖരണം മാര്‍ച്ച്‌ 11 മുതല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 09, 2014 08:57 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തെയാകെ കണ്ണീരിലാഴ്‌ത്തിയ പ്രവീണ്‍ വര്‍ഗീസിന്റെ ദാരുണ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ അന്വേഷിച്ചു കണ്ടുപിടിക്കണമെന്നും, ഇത്തരം ദുഖ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരണക്കണമെന്നും ഫെഡറല്‍ സ്റ്റേറ്റ്‌ ഭരണാധികാരികളോട്‌ ആവശ്യപ്പെടാന്‍ ആക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന്‌ തീരുമാനിച്ചു.

ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ യോഗത്തില്‍ പാസ്റ്റര്‍ ജോര്‍ജ്‌ സ്റ്റീഫന്‍സണ്‍, റവ. ബിജു സൈമണ്‍, മറിയാമ്മ പിള്ള, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഡീക്കന്‍ ലിജു പോള്‍, ജയിംസ്‌ കൂവക്കാട്ടില്‍, സാം ജോര്‍ജ്‌, സണ്ണി വള്ളിക്കളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഇരുപത്തയ്യായിരം ആളുകളില്‍ നിന്ന്‌ നേരിട്ടും ഓണ്‍ലൈന്‍ സംവിധാനം വഴിയും ഒപ്പുകള്‍ ശേഖരിക്കാനാണ്‌ തീരുമാനം. സിഗ്‌നേച്ചര്‍ കാമ്പയിന്‍ മാര്‍ച്ച്‌ 11-ന്‌ ആരംഭിച്ച്‌ ഏപ്രില്‍ 20-ന്‌ അവസാനിക്കും.

യുവ അറ്റോര്‍ണിമാരായ ടോം ഏബ്രഹാം, ജയിംസ്‌ വാച്ചാച്ചിറ എന്നിവരും കുടുംബാംഗങ്ങളും ചേര്‍ന്ന്‌ പ്രൈവറ്റ്‌ ഇന്‍വെസ്റ്റിഗേഷന്‍ ഉള്‍പ്പടെയുള്ള നടപടികളുടെ സാധ്യതകള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. പാസ്റ്റര്‍ സ്റ്റീഫന്‍സണ്‍, റവ. ബിജു സൈമണ്‍, സാം ജോര്‍ജ്‌ (പരിവാര്‍) എന്നിവര്‍ പ്രിവന്‍ഷന്‍ കമ്മിറ്റിയുടെ സാധ്യതകള്‍ വിശദീകരിച്ചു. ഹൈസ്‌കൂള്‍- കോളജ്‌ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കായി പ്രത്യേക ബോധവത്‌കരണ സെമിനാറുകളും, കാമ്പസ്‌ മിനിസ്‌ട്രി നെറ്റ്‌ വര്‍ക്കും, ഹെല്‍പ്‌ ലൈനുകളും ആരംഭിക്കണമെന്ന്‌ അഭിപ്രായപ്പെട്ടു. ഒപ്പുശേഖരണത്തിലും സാമ്പത്തിക സമാഹരണത്തിലും എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.