You are Here : Home / USA News

`ശ്രേഷ്‌ഠം മലയാളം' മലയാളം പഠിക്കാം ഇനി ഡെലവെയറില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 02, 2014 12:25 hrs UTC

 

ഡെലവെയര്‍: ഡെലവെയറിലെ മലയാളികളുടെ ചിരകാല സ്വപ്‌നമായിരുന്ന മലയാളം ക്ലാസ്സിന്‌ വര്‍ണ്ണോജ്വലമായ തുടക്കം. ഫെബ്രുവരി 22 -ന്‌ ശനിയാഴ്‌ച്ച ഡെലവെയര്‍ ഹോക്കസിനിലുള്ള ഹിന്ദു ക്ഷേത്രത്തില്‍ വച്ച്‌ ഡെലവെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ മോഹന്‍ ഷേണായിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലയാളം ക്ലാസ്സിനു തുടക്കം കുറിച്ചപ്പോള്‍ സഫലമായത്‌ മലയാളി അസോസിയേഷന്റെ വളരെ നാളത്തെ പ്രയത്‌നം ആയിരുന്നു.

നമ്മുടേ മാതൃഭാഷാ ആയ മലയാളത്തിനോട്‌ നമ്മള്‍ അകന്നു വരുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ വരും തലമുറയെ മലയാളം ഭാഷ പഠിപ്പികുക അഥവാ സുപരിചിതര്‍ ആക്കുക എന്നത്‌ വളരേ അനിവാര്യം ആയ ഒരു കാര്യം ആണ്‌ . പോരാത്തതിന്‌ കുട്ടികാലത്ത്‌ ഒരു പുതിയ ഭാഷ പഠിക്കുന്നത്‌ ബുദ്ധി വികാസത്തിനും പുതിയ ആശയങ്ങളെ മനസ്സിലാകാനും സഹായിക്കും എന്നത്‌ എല്ലാവര്‍ക്കും അറിയാവുന്നതും ആണ്‌. മലയാള നാടിനെയും, സംസ്‌കാരത്തെയും കുറിച്ചു നമ്മുടെ കുട്ടികള്‍ അറിയാനും പഠിക്കാനും ഏറ്റവും നല്ല ഉപാധിയായ മലയാള ഭാഷ പഠിപ്പിക്കാന്‍ ഒരു വേദി ഉണ്ടാവുക എന്നത്‌ ഡെലാവെയറിലെ മലയാളികളുടെ വളരെ നാളത്തെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം അതിന്റെ എല്ലാ മനോഹാരിതയോടും കൂടെ ഹിന്ദു ക്ഷേത്രത്തില്‍ സാക്ഷാത്‌ക്കരിച്ചപ്പോള്‍ അതിനു സാക്ഷികളായി ആവേശത്തോടെ നിരന്നു നിന്ന്‌ വരവേറ്റു ഡെലാവെയറിലെ മലയാളികള്‍. `ശ്രേഷ്‌ഠം മലയാളം' എന്നുള്ളത്‌ കേരളത്തില്‍ മാത്രം അല്ല മറിച്ചു മലയാളികള്‍ ഉള്ളിടത്ത്‌ എല്ലാം വേണം എന്നാ ഒരാശയം സാക്ഷാത്‌കരിച്ച ദിവസം ആയിരുന്നു അത്‌ .

ഡെലവെയര്‍ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ നിവേദ രാജന്‍, ജോ. സെക്രട്ടറി അജിത മേനോന്‍, അസോസിയേഷന്‍ ഭാരവാഹികളായ ബിജു ദാസ്‌, അബിത ജോസ്‌, ജൂലി വില്‍സണ്‍, ഡെലാവെയറിലെ മുതിര്‍ന്ന മലയാളികളായ പി. സുബ്രമണ്യന്‍, മാധവന്‍ നായര്‍, ജോസ്‌ പോള്‍, ബാലകൃഷ്‌ണ പണിക്കര്‍, പ്രകാശിനി ദാസ്‌ എന്നിവരോടൊപ്പം ഇരുപതിലധികം കുട്ടികളും അവരുടെ മാതാപിതാക്കളും ഈ ധന്യ മുഹൂര്‍ത്തത്തിനു സാക്ഷികളായിരുന്നു.

മലയാളി അസോസിയേഷന്‍ ഭാരവാഹികളായ അജിത മേനോന്‍, ബിജു ദാസ്‌ എന്നിവരോടൊപ്പം അസോസിയേഷന്‍ അംഗമായ രശ്‌മി പ്രതീപും ചേര്‍ന്ന്‌ കുട്ടികള്‍ക്ക്‌ വേണ്ടി മലയാളം ക്ലാസ്‌ തുടങ്ങുകയെന്ന ആശയവുമായി മുന്നോട്ടു വന്നപ്പോള്‍ മുതല്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ടി എല്ലാ മാര്‍ഗ്ഗ നിര്‍ദേശവും നല്‍കി പ്രസിഡന്റ്‌ മോഹന്‍ ഷേണായിയും വൈസ്‌ പ്രസിഡന്റ്‌ നിവേദ രാജനും എപ്പോഴും കൂടെയുണ്ടായിരുന്നു.

ഉത്‌ഘാടന ചടങ്ങിനു ശേഷം കുട്ടികള്‍ അവരുടെ ആദ്യ മലയാളം ക്ലാസ്സിനു തുടക്കം കുറിച്ചപ്പോള്‍ ഇതിനുവേണ്ടി പ്രയത്‌നിച്ചവരോടൊപ്പം കണ്ടു നിന്ന രക്ഷിതാക്കളുടെയും മനസ്സ്‌ നിറഞ്ഞു. ക്ലാസ്‌ എടുക്കാന്‍ സ്വമേധയ മുന്നോട്ടു വന്ന രശ്‌മി പ്രതീപ്‌ കുട്ടികള്‍ക്ക്‌ മലയാള അക്ഷരമാല എഴുതുവാന്‍ പരിചയപ്പെടുത്തിയപ്പോള്‍ വളരെ നാളത്തെ പ്രയത്‌നം ഫലമണിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമാണ്‌ ഡെലാവെയര്‍ മലയാളി അസോസിയേഷന്‌.

അസോസിയേഷന്റെ ഈ പ്രയത്‌നത്തില്‍ കൂടെ നിന്ന്‌ സഹായിച്ച, ഇതില്‍ പങ്കാളികളാകാന്‍ വേണ്ടി എത്തിയ ഡെലാവെയറിലെ എല്ലാ മലയാളികളോടും ഡെലാവെയര്‍ മലയാളി അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.