You are Here : Home / USA News

ഇ-കൊമേഴ്സ് രംഗത്ത് പുതിയ കാൽവെയ്പ്പുമായി ശാന്തിഗ്രാം

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Saturday, March 01, 2014 08:35 hrs UTC


 
ന്യൂ ജേഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ ആയുര്‍വേദ ചികിത്സാകേന്ദ്രമായ ശാന്തിഗ്രാം കേരള ആയുര്‍വേദ വെല്‍നെസ്സ് സെന്റെര്‍ പുതിയ ഇകൊമേഴ്‌സ് വെബ്‌സൈറ്റുമായി രംഗത്ത്.
ഗുണമേന്മയുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ആധികാരികമായി വിപണനം നടത്തുന്നതിന് വേണ്ടിയുള്ള
www.santhigramherbals.com    എന്ന വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞതായി ശാന്തിഗ്രാമിന്റെ
പ്രസിഡന്റും ചീഫ് എക്‌സ് സിക്കൂട്ടീവ് ഓഫീസറുമായ ഡോ. ഗോപിനാഥന്‍ നായര്‍ അറിയിച്ചു.

'ഉന്നത നിലവാരത്തിലുള്ള കേരളത്തിലെ ആയുര്‍വേദ പച്ചമരുന്നുകള്‍, എണ്ണ, ലേഹ്യം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിപണനം  വെബ്‌സൈറ്റിലൂടെ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് . ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന വര്‍ധിച്ചു വരുന്ന ഞങ്ങളുടെ ഗുണഭോക്താക്കളെ ഉദ്ദേശിച്ചും, മാധ്യമങ്ങളിലൂടെയും മറ്റും ആയുര്‍വേദത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന ജനകീയതയും, ആയുര്‍വേദ ചികിത്സയുടെ ഫലപ്രാപ്തിയുമാണ് ഈ വെബ്‌സൈറ്റ് ആരംഭിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഇന്റെര്‍നെറ്റിലൂടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ താല്പര്യമുള്ളവര്‍ ധാരാളമുണ്ട് . പുതിയ
വെബ്‌സൈറ്റിലൂടെ കൂടുതല്‍ പേരെ ഞങ്ങളുടെ സെന്റെറില്‍ എത്തിക്കുവാനും മികച്ച ചികിത്സ നല്‍കാനുള്ള അവസരമൊരുക്കാനുമാകും. ഞങ്ങളുടെ സംരംഭം ഗുണഭോക്താക്കളുടെ വിശ്വാസത്തില്‍ പടുത്തുയര്‍ത്തിയിട്ടുള്ളതാണ് .'

സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കാന്‍ ശാന്തിഗ്രാമിന് സാധിക്കുന്നു എന്നത് ഗുണഭോക്താക്കളെ വളരെയധികം സഹായിക്കുമെന്ന് പ്രമുഖ ഹോളിസ്റ്റിക്ക് കണ്‍സല്‍ട്ടണ്ടും ഡ്രഗ് സേഫ് റ്റി ഡോക്ടറുമായ ഡോ. രാജ് ഗുപ്തന്‍ അഭിപ്രായപ്പെട്ടു.

ശാന്തിഗ്രാമിന്റെ നിലവിലുള്ള വെബ്‌സൈറ്റ്
www.santhigramusa.comആയുര്‍വേദ ചികിത്സാ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്കുന്നതാണ് . അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലുള്ള ശാന്തിഗ്രാമിന്റെ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നതിന് ഈ വെബ്‌സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . ഏതു സമയത്തും മികച്ച സേവനം ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ രണ്ടു വെബ്‌സൈറ്റുകളിലുമുണ്ട്.

ഭാരതത്തിലെ പുരാതന ചികിത്സാരീതിയായ ആയുര്‍വേദം പ്രകൃതിയിലധിഷ്ധിതമായ ഔഷധ സസ്യങ്ങള്‍, പോഷകങ്ങള്‍, പഞ്ചകര്‍മ, മര്‍മ്മ ചികിത്സ, പുനരുജ്ജീവന സമ്പ്രദായങ്ങള്‍, ധ്യാനം, യോഗ തുടങ്ങിയവയിലൂടെ ആരോഗ്യത്തെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത് . അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ചികിത്സ ക്രമം ഇന്നു ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുക, മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുക, ദീര്‍ഘകാല രോഗങ്ങളെ ശമിപ്പിക്കുക തുടങ്ങിയ ചികിത്സാരീതികള്‍ ശാന്തിഗ്രാം വെല്‍നെസ്സ് സെന്റെര്‍ നടത്തി വരുന്നു.
പ്രഗല്‍ഭ ഹോളിസ്റ്റിക്ക് ഡോക്ടറായ അംബിക നായരാണ് ശാന്തിഗ്രാമിന്റെ ചീഫ് കണ്‍സല്‍ട്ടണ്ട് . 25 വര്‍ഷത്തിലേറെയുള്ള ഡോ. അംബികയുടെ പരിചയ സമ്പന്നതയും സേവന പാരമ്പര്യവും ശാന്തിഗ്രാമിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട് . മികച്ച പരിശീലനം ലഭിച്ചവരാണ് ഈ സ്ഥാപനത്തില്‍ സേവനനിരതരായി പ്രവര്‍ത്തിക്കുന്നത് . അവരുടെ ആത്മാര്‍ഥതയും കാരുണ്യവും രോഗികള്‍ക്ക് ഒരു കുടുംബത്തില്‍ കഴിയുന്നു എന്ന തോന്നല്‍ ഉളവാക്കുന്നു. മനസിന്റെയും, ശരീരത്തിന്റെയും, ആത്മാവിന്റെയും സമഞ്ജസമായ സമ്മേളനത്തില്‍ അധിഷ്ടിതമാണ്  ആയുര്‍വേദം.

അമേരിക്കയില്‍ ആറു കേന്ദ്രങ്ങളാണ് ഇപ്പോള്‍ ശാന്തിഗ്രാമിനുള്ളത് ; 3 എണ്ണം ന്യൂ ജേഴ്‌സിയില്‍, 2 എണ്ണം ന്യൂ യോര്‍ക്കില്‍, ഒരെണ്ണം ചിക്കാഗോയില്‍. രണ്ടു മാസത്തിനകം ഹൂസ്റ്റനിലും വിസ്‌കോന്‍സിനിലും പുതിയ ശാഖകള്‍ പ്രവര്‍ത്തനമാരംഭിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും, ലോകമെമ്പാടും ശാന്തിഗ്രാമിന്റെ ചികിത്സാ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനും സമീപ ഭാവിയില്‍ കഴിയുമെന്ന് ഡോ. ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
info@santhigramusa.com1-888-KER-AYUR (537-2987).
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.