ഓസ്റ്റിന്‍ : റിപ്പബ്ലിക്ക്, ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഏര്ലിവോട്ടിങ്ങ് ഫെബ്രുവരി 28 വെള്ളിയാഴ്ച സമാപിച്ചു. ഫെബ്രുവരി 18നാണ് ഏര്‍ലി വോട്ടിങ്ങ് ആരംഭിച്ചത്.
പൊതു പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത് മാര്‍ച്ച് 4 ചൊവ്വാഴ്ചയാണ്.
ഫോട്ടൊ പതിച്ച തിരിച്ചറിയില്‍ കാര്‍ഡ് വോട്ടര്‍മാര്‍ കൈവശം വെക്കേണ്ടതാണെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് നന്ദിതബെറി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഡ്രൈവിങ്ങ് ലൈസെന്‍സോ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി വിതരണം ചെയ്ത തിരിച്ചറിയല്‍ കാര്‍ഡോ, പൗരത്വ സര്‍ട്ടിഫിക്കറ്റോ, പാസ്പോര്‍ട്ടോ, ഇവയിലേതെങ്കിലും വോട്ടര്‍മാര്‍ പോളിങ്ങ് ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.
പ്രൈമറി തിരഞ്ഞെടുപ്പില്‍ പാര്ട്ടിസ്ഥാനാര്ത്ഥിത്വം ലഭിക്കുന്നവര്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് 2014 നവംബര്‍ 4നാണ്.
ടെക്സസ്സില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അറ്റോര്‍ണി ജനറല്‍ ഗ്രേഗ് ഏബട്ടും, ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി സ്റ്റേറ്റ് സെനറ്റര്‍ വെന്‍സി ഡേവിഡുമായിട്ടായിരിക്കും അവസാന മത്സരം നടക്കുക. റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്സസ്സില്‍ ഈ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് ആധിപത്യം സ്ഥാപിക്കുമെന്നാണ് വോട്ടര്‍മാരുടെ പ്രതീക്ഷ.
Comments