You are Here : Home / USA News

ശനിയാഴ്ച 'പരിസ്ഥിതിയുടെ ആത്മീയത'യെക്കുറിച്ച് പ്രൊഫ. ടി. ജെ. മത്തായി സംസാരിക്കുന്നു

Text Size  

Story Dated: Friday, February 28, 2014 11:24 hrs UTC

 

താമ്പാ: മാര്‍ച്ച്  ഒന്നാം തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'പരിസ്ഥിതിയുടെ ആത്മീയത' എന്നതായിരിക്കും ചര്‍ച്ചാ വിഷയം.  ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍  മലയാളം ആദ്ധ്യാപകന്‍ ആയിരുന്ന പ്രൊഫ. ടി. ജെ. മത്തായി ആയിരിക്കും 'പരിസ്ഥിതിയുടെ ആത്മീയത' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം സാഹിത്യകാരന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. 'പരിസ്ഥിതിയുടെ ആത്മീയത' എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി സംഘടിപ്പിച്ച അന്‍പത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'സ്‌ത്രൈണാത്മീയത' എന്ന പേരില്‍ ഒരു ചര്‍ച്ച നടത്തുകയുണ്ടായി. ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളേജ് മലയാള വകുപ്പ് അദ്ധ്യക്ഷയും എഴുത്തുകാരിയും ധാരാളം ഹൃസ്വ ചിത്രങ്ങളുടെ  നിര്‍മ്മാതാവും ആയ പ്രൊഫ. ഡോ. റോസി തമ്പി ആയിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. സ്‌ത്രൈണതയും ആത്മീയതയും എന്താണെന്നും ആധുനിക സാഹചര്യത്തില്‍ ഇവയുടെ പ്രസക്തി എന്തെന്നും മനസ്സിലാകത്തക്കവണ്ണം ചര്‍ച്ചകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു.

ഡോ. എ. കെ. ബാലകൃഷ്ണ പിള്ള , ഡോ. ജോയി കുഞ്ഞാപ്പു, പ്രൊഫ. എം. ടി. ആന്റണി, തെരേസാ ആന്റണി, ഡോ. എന്‍. പി. ഷീല,  ഡോ. അച്ചാമ്മ ചന്ദ്രശേഖരന്‍, ഡോ. ആനി കോശി, ടോം എബ്രഹാം, ഡോ. ജോണ്‍ എന്‍. പി., വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, രാജു തോമസ്, മൈക്കിള്‍ മത്തായി, ജോണ്‍ മാത്യു,  പി. വി. ചെറിയാന്‍, ത്രേസ്യാമ്മ നാടാവള്ളില്‍, ലൈല അലക്‌സ്, മോന്‍സി കൊടുമണ്‍, സുനില്‍ മാത്യു വല്ലാത്തറ, അനിലാല്‍ ശ്രീനിവാസന്‍, അബ്ദുല്‍ പുന്നയൂര്‍ക്കളം,  സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

മാര്‍ച്ച് മാസത്തിലെ മറ്റു ചര്‍ച്ചാ വിഷയങ്ങള്‍

57. 03/08/2014 – 'ശൈലീവിജ്ഞാനം' (Stylistics) – ഡോ. ജെയിംസ് മണിമല

58. 03/15/2014 – 'എഴുത്തച്ചന്‍ ഭ്രാന്താലയത്തിന്റെ രാജശില്പി' – പ്രൊഫ. കെ. കെ. ശിവരാമന്‍

59. 03/22/2014 – 'ഐതിഹ്യങ്ങള്‍' (Myths) – റവ. ഡോ. ജെ. ഔസേപ്പറംമ്പില്‍

60. 03/29/2014 – 'മാധ്യമ സംസ്‌ക്കാരം' (Media Culture) – ജോസ് പനച്ചിപ്പുറം (മലയാള മനോരമ)

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


14434530034  കോഡ്  365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com  എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395


Join us on Facebook  https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.