You are Here : Home / USA News

വിദ്യാ ജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃ സംഘടനാ ഭാരവാഹികള്‍ വിലയിരുത്തി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, February 26, 2014 12:30 hrs UTC

 
ജയപ്രകാശ് നായര്‍
 

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍  ക്‌ളാര്‍ക്‌സ് ടൌണ്‍ സൌത്ത് ഹൈസ്‌കൂളില്‍   എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും നടന്നുവരുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം എന്ന തീരുമാനത്തോടെ ഈ വര്‍ഷം അധികാരത്തില്‍ ഏറിയ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും ആയി ഒരു യോഗം സംഘടിപ്പിക്കുകയുണ്ടായി.  പ്രസിഡന്റ് ശ്രീ ജെയിംസ് ഇളംപുരയിടത്തില്‍ സ്‌കൂളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി എല്ലാവരും സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.  സെക്രട്ടറി ജയപ്രകാശ് നായര്‍  സ്വാഗതം ആശംസിച്ചു. വിദ്യാ ജ്യോതി മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ജോസഫ് മുണ്ടഞ്ചിറ സ്‌കൂളിന്റെ പ്രവര്‍ത്തനം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. വൈസ് പ്രിന്‍സിപ്പല്‍ മറിയാമ്മ നൈനാന്‍, കൂടുതല്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരണം എന്നും സ്‌കൂള്‍ പരമാവധി പ്രയോജനപ്പെടുത്തണം എന്നും അഭ്യര്‍ത്ഥിച്ചു. നമ്മുടെ ഭാഷ പഠിക്കുന്നതിലൂടെ നമ്മുടെ സംസ്‌കാരം തന്നെയാണ് കുട്ടികള്‍ പഠിക്കുക എന്ന് ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ കുരിയാക്കോസ് തരിയന്‍   ഓര്‍മ്മിപ്പിച്ചു. ട്രഷറര്‍ ശ്രീ മത്തായി പി. ദാസ് തന്റെ പ്രസംഗത്തില്‍, മലയാള ഭാഷയും സംസ്‌കാരവും രണ്ടല്ല രണ്ടും ഒന്നു തന്നെയാണെന്ന്   ഓര്‍മിപ്പിച്ചു.

സ്‌കൂളിലെ ഒരു അധ്യാപകന്‍ കൂടിയായ ശ്രീ ജോജോ ജെയിംസ്,  പഠിപ്പിക്കുന്ന വിഷയത്തില്‍ വരുത്തേണ്ടുന്ന മാറ്റങ്ങളെക്കുറിച്ച്  പറയുകയുണ്ടായി.   മഞ്ജു മാത്യുവാണ് മറ്റൊരു അദ്ധ്യാപിക.      

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.