ന്യു യോര്‍ക്ക്: ഒരു മാസത്തിനിടെ ആദ്യമായി സ്റ്റേറ്റില്‍ ആശുപത്രിയിലാകുന്നവരുടെ എണ്ണം 1000-ല്‍ താണതായി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ അറിയിച്ചു. മരണ സംഖ്യയും കുറഞ്ഞു-335 പേര്. തലെന്ന് 337-ഉം അതിനു മുന്‍പ് 367-ഉം ആയിരുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് മരണ സംഖ്യ 400-ല്‍ താഴുന്നത്.
സ്റ്റേറ്റില്‍ ആകെ മരണം 17,638. രോഗമുള്ളവര്‍ 295,106 പേര്. എങ്കിലും335 മരണം എന്നത് വലിയ സംഖ്യ തന്നെയെന്നു ഗവര്‍ണര്‍ പറഞ്ഞു. 335 കുടുംബങ്ങള്‍ക്കാണു ഉറ്റവരെ നഷ്ടമായത്. രണ്ടു മാസത്തോളമായി നരകത്തീലൂടേ കടന്നു പോയ ശേഷം നാം തിരിച്ചു വരികയാണ്.
കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ ഉണ്ടാകാതെ വേണം സാധാരണ നില പുനസ്ഥാപിക്കാന്‍. സ്കൂളുകള്‍ തുറക്കുന്ന കാര്യം ഈ ആഴ്ച അവസാനം തീരുമാനിക്കും.
ന്യു യോര്‍ക്ക് സിറ്റിയില്‍ 279 പേര് കൂടി മരിച്ചു. സിറ്റിയില്‍ രോഗമുള്ളവരുടെ ഏണ്ണം 157,713.
വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഗ്രേഡിംഗ് നല്‍കുമെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു.
Comments