You are Here : Home / USA News

ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു

Text Size  

Story Dated: Thursday, July 04, 2019 02:12 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
 
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ വിഷിംഗ്ടണ്‍ ഡി.സി ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു. ജൂണ്‍ 22-നു മേരിലാന്റിലെ ലോറല്‍ റസ്സറ്റ് ലൈബ്രറിയില്‍ നടന്ന പ്രൗഡഗംഭിരമായ ചടങ്ങില്‍ ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തി. ഗുരുദര്‍ശനങ്ങളുടെ കാലിക പ്രസക്തി, ഗുരുദേവ കാവ്യസ്മൃതി എന്നീ പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാരുന്നു സമ്മേളനം സംഘടിപ്പിച്ചത്. 
 
അറിയപ്പെടുന്ന എഴുത്തുകാരനും ചിന്തകനുമായ അശോകന്‍ വെങ്ങാശേരി, വാഷിംഗ്ടണ്‍ ഡി.സിയിലെ പ്രമുഖ സാഹിത്യ പ്രവര്‍ത്തകനായ എം.ജി. മേനോന്‍, ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് കൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 
 
എസ്.എന്‍.എം.സി യുവജന വിഭാഗം ഭക്തിപുരസരം ആലപിച്ച ദൈവദശകം സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. മധുരം ശിവരാജന്‍, ഡോ. സായ വിജിലി, സന്ദീപ് പണിക്കര്‍, ഡോ. വിജിലി ബാഹുലേയന്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍ എന്നിവര്‍ നടത്തിയ ഗുരുദേവ കൃതികളുടെ ആലാപനം സദസിന് ഹൃദ്യമായ അനുഭവമായിരുന്നു. എസ്.എന്‍.എം.സി പ്രസിഡന്റ് ബിന്ദു സന്ദീപ് സ്വാഗതവും ലിറ്റററി ചെയര്‍പേഴ്‌സണ്‍ കുമാരി മഹിതാ വിജിലി നന്ദിയും പ്രകാശിപ്പിച്ചു. 
 
"Sree Narayana Guru- A Perfect Union of Budha and Sankara" എന്ന വിശിഷ്ട ഗ്രന്ഥം രചിച്ച അശോകന്‍ വേങ്ങാശേരിയെ ചടങ്ങില്‍ വച്ച് പ്രശംസാഫലകം നല്‍കി ആദരിച്ചു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.