You are Here : Home / USA News

സാന്‍ഹൊസെയില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

Text Size  

Story Dated: Wednesday, June 19, 2019 01:00 hrs UTC

വിവിന്‍ ഓണശ്ശേരില്‍
 
സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്  ഓഫ് വുമണ്‍സ് ഫോറം നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ ഫാദേ്‌ഴ്‌സ് ഡേ ആഘോഷിച്ചു. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സാന്‍ഹൊസെ സെന്റ് മേരീസ് ഫോറോന ഇടവക വികാരി ഫാ.സജി പിണര്‍ക്കയില്‍ എല്ലാ പിതാക്കന്‍മാരെയും ആദരിക്കുകയും അവര്‍ക്ക് വെഞ്ചരിച്ച കൊന്തകള്‍(Rosary) ന്ല്‍കുകയും ചെയ്തു.
 
തുടര്‍ന്ന് വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന പിതാവ് കേക്ക് കട്ട് ചെയ്യുകയും ചെയ്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ പര്യവസാനിച്ചു. വുമണ്‍സ് ഫോറം ഭാരവാഹികള്‍ ആയ സിബി ഇല്ലികാട്ടില്‍, ജെസ്സി വെള്ളിയാന്‍, ഷിതള്‍ മരവെട്ടികൂട്ടത്തില്‍, സിബി നെടുംചിറ, ബിന്റ്‌റു പാലക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.