You are Here : Home / USA News

ആര്‍പ്‌കോ പ്രവര്‍ത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും ആഘോഷിച്ചു

Text Size  

Story Dated: Friday, May 31, 2019 12:09 hrs UTC

ബ്രിജിറ്റ് ജോര്‍ജ്
 
ചിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്‍ 2019  2020 ലേക്കുള്ള ഭാരവാഹികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ഫാമിലി നൈറ്റും ശനിയാഴ്ച്ച മേയ് 5 ന്  ഡെസ്‌പ്ലെയിന്‍സിലുള്ള കെ. സി. എസ് സെന്ററില്‍ വച്ച് നടത്തി. ഇടുക്കി ജില്ലയില്‍ സ്‌നേഹഭവനം എന്ന പേരില്‍ മനോരോഗികള്‍ക്കായുള്ള അനാഥാലയവും മറ്റനേകം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ബ്രദര്‍ രാജു, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ ബയോളജി റിസേര്‍ച് സയന്റിസ്റ്റും പ്രശസ്ത ആര്‍ട്ടിസ്റ്റും സ്പീക്കറും കൂടിയായ ഡോ. ശ്രീധരന്‍ കര്‍ത്താ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.
 
പ്രാര്‍ത്ഥനാ ഗാനത്തോടെ തുടക്കം കുറിച്ച പരിപാടികളിലേക്ക് സെക്രട്ടറി നിഷാ തോമസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സായി പുല്ലാപ്പള്ളി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ തങ്ങളുടെ ഭാവി പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് സംസാരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയുമുണ്ടായി.  ട്രഷറര്‍ ടോമി പ്ലാത്തോട്ടത്തില്‍, ജോയിന്റ് സെക്രട്ടറി കാര്‍മല്‍ തോമസ് എന്നിവര്‍ മുഖ്യാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. ചിക്കാഗോയില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും എത്തിയ എല്ലാ റിഹാബ്  പ്രൊഫഷണല്‍സിനെയും മറ്റു സജ്ജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രഭാഷണത്തിനു ശേഷം ഡോ. ശ്രീധരന്‍ കര്‍ത്താ, ബ്രദര്‍ രാജു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച്  പരിപാടികളുടെ ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 
 
എക്‌സ് ഒഫീഷ്യല്‍ ബ്രിജിറ്റ് ജോര്‍ജ്, സംഘടനയുടെ ആദ്യ പ്രസിഡന്റും അഡ്വൈസറി ബോര്‍ഡ് മെമ്പറുമായ ബെഞ്ചമിന്‍ തോമസ് എന്നിവര്‍ പുതിയ ഭരണസമിതിക്ക് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് തമ്പി ജോസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ബോര്‍ഡ് മെമ്പര്‍ അരുണ്‍ തോട്ടിച്ചിറ എംസിയായി യോഗപരിപാടികള്‍ നിയന്ദ്രിച്ചു. തുടര്‍ന്ന് ഡിന്നറിമൊപ്പം കലാപരിപാടികള്‍ അരങ്ങേറി. സിന്ധു ആന്‍ഡ് അലോന മാത്യു, ബ്രിജിറ്റ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചും സെവാന തോമസ്, അലക്‌സാ ഇടുക്കുതറ, ട്വിന്‍കിള്‍ തോട്ടിച്ചിറ ഇസബെല്‍ മാത്യു എന്നിവര്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചും സദസ്സിനെ രസിപ്പിച്ചു. മിഷാല്‍ ഇടുക്കുതറ കലാ പരിപാടികളുടെ എംസിയായി. ഏകദേശം പത്തുമണിയോടെ പരിപാടികള്‍ ശുഭമായി അവസാനിച്ചു. 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.