You are Here : Home / USA News

34 വര്‍ഷത്തെ ജയില്‍ ശിക്ഷക്കുശേഷം നിരപരാധിയാണെന്ന് കണ്ടു വിട്ടയച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 09, 2013 12:53 hrs UTC

ലോസ് ആഞ്ചലസ് : കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട 34 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച പ്രതിയെ നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ജയില്‍ വിമോചിത നടക്കി. 1979 ഏപ്രിലില്‍ 78 വയസ്സുള്ള ജാക്കി സാസനെ കൊലപ്പെടുത്തി എന്നാണ് 53 വയസ്സുള്ള കാഷ് ഡിലാന റജിസ്റ്ററുടെ പേരില് ആരോപിക്കപ്പെട്ട കുറ്റം. വിചാരണയില്‍ കുറ്റം തെളിയിക്കപ്പെട്ടതിനാല്‍ ജീവപര്യന്തം ശിക്ഷയും വിധിച്ചു. കൊല്ലപ്പെട്ട പ്രതിയുടെ കാറില്‍ നിന്നും കണ്ടെടുത്ത ഏഴ് ഫിംഗര്‍ പ്രിന്റുകളില്‍ ഒന്നു പോലും റജിസ്റ്ററുടേതായിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മാത്രമല്ല കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധവും പോലീസിന് കണ്ടെത്താനായില്ല. കൊല്ലപ്പെട്ട വ്യക്തിയുടെ കാറിനു സമീപത്തുനിന്നു പ്രതി ഓടി പോകുന്നതായി കണ്ടു എന്ന സാക്ഷികളുടെ മൊഴി അടിസ്ഥാനപ്പെടുത്തിയാണ് കോടതിശിക്ഷ വിധിച്ചത്.

 

നവംബര്‍ 7ന് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി കാതറിന്‍ റജിസ്ട്രറുടെ പേരിലുള്ള കേസ്സ് റദ്ദാക്കുകയും, വിട്ടയക്കുവാന്‍ ഉത്തരവിട്ടുകയും ചെയ്തു. നവംബര്‍ 8 വെള്ളിയാഴ്ച ജയില്‍ വിമോചിതയായ രജസ്ട്രററെ സ്വീകരിക്കുവാന്‍ കുടുംബാംഗങ്ങള്‍ ജയിലിനു മുമ്പില്‍ എത്തിയിരുന്നു. ഞാന്‍ നിരപരാധിയാണെന്ന് തികച്ചും ബോധ്യമുണ്ടായിരുന്നു. ഇപ്പോഴെങ്കിലും അത് കോടതിക്ക് ബോധ്യപ്പെട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു. റജിസ്റ്റര്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.