You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് ടീം ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

Text Size  

Story Dated: Thursday, May 09, 2019 02:30 hrs UTC

രാജന്‍ വാഴപ്പള്ളില്‍
 
വാഷിംഗ്ടണ്‍ ഡി.സി: ജൂലൈ 17 മുതല്‍ 20 വരെ പോക്കോണോസിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിനിധി സംഘം ഓറഞ്ചു ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.
 
മെയ് 5ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ മുന്‍ കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്ററും ഇടവക വികാരിയുമായ ഫാ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍ കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു.
 
ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, കമ്മിറ്റി അംഗങ്ങളായ അജിത് വട്ടശ്ശേരില്‍, ഷീലാ ജോസഫ്, ടോം വര്‍ക്കി എന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ചും, രജിസ്‌ട്രേഷനെകുറിച്ചും, സുവനീറിനെ കുറിച്ചും വിവരണങ്ങള്‍ നല്‍കി.
 
ഫാ.ഡോ.വര്‍ഗീസ്, എം.ഡാനിയേലും, ജോബി ജോണും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു. നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും, സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.
 
ജോബി ജോണ്‍, അജിത് വട്ടശ്ശേരില്‍, ഷീലസ ജോസഫ്, ടോം വര്‍ക്കി, ഇടവകയുടെ സെക്രട്ടറി ബിജോ തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.