ജീമോന്‍ റാന്നി
ഡാളസ്: ഡാളസിലെ ഹൃസ്വ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരള പ്രതിപക്ഷ നേതാവും, ഹരിപ്പാട് എം എല്‍ എ യും ആയ രമേശ് ചെന്നിത്തല സിയാറ്റിലേക്ക് പുറപ്പെട്ടു.
ഡാളസ്ഫോര്‍ട്ട് വര്‍ത്ത് എയര്‍പോട്ടില്‍ സുരേഷ്കുമാര്‍, മാധ്യമ പ്രവര്ത്തകന് ഷാജി രാമപുരം, രമണികുമാര്‍, ബിജു തോമസ് ലോസണ് ട്രാവല്‍സ്, ഹരി പള്ളിപ്പാട്, സജിനായര്‍, ഉമ്മന്‍ വള്ളക്കാലില്‍, ബെന്നി ജോണ്‍ തുടങ്ങിയവര്‍ രമേശ് ചെന്നിത്തലയെ യാത്രയയ്ക്കുവാന്‍ എത്തിച്ചേര്‍ന്നിരുന്നു.
ഏപ്രില്‍ 26 വെള്ളിയാഴ്ച ഡാളസില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന പ്രതിപക്ഷ നേതാവിനെ ഡാളസിലെ വിവിധ സാംസ്കാരിക സാമൂഹിക സംഘടനകള്‍ ഊഷ്മള സ്വികരണം നല്കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, വേള്‍ഡ് മലയാളീ കൗണ്‍സില്‍, കേരള അസോസിയേഷന്, ഡാളസ് മലയാളീ അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ സംഘടിപ്പിച്ച സ്വികരണ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കാണുന്നതിനും പരിചയം പുതുക്കുന്നതിനും നിരവധി വ്യക്തികളാണ് എത്തിച്ചേര്‍ന്നത്.
ഇപ്പോള്‍ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കും എന്ന തികഞ്ഞ വിശ്വാസം ആണ് രമേശ് ചെന്നിത്തലക്ക് ഉള്ളത്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വിശ്രമം ഇല്ലാതെ പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തല ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്ശിക്കുവാനായിട്ടാണ് പത്തു ദിവസത്തേക്ക് അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്.
Comments