You are Here : Home / USA News

സെന്റ് ജൂഡ് ഫണ്ട് റൈസിംഗ് റാഫിള്‍ കിക്ക് ഓഫ് ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 26, 2019 12:28 hrs UTC

വാഷിംഗ്ടണ്‍ ഡി സി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ കത്തോലിക്ക ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫണ്ട് റൈസിംഗ് റാഫിളിന്റെ കിക്ക് ഓഫ് കര്‍മ്മം ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു.
 
സെന്റ് ജൂഡ് ഇടവക വികാരി ഫാ. ജസ്റ്റിന്‍ പുതുശേരിക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്.
 
അര കിലോ സ്വര്‍ണമാണ് റാഫിളിന്റെ ഒന്നാം സമ്മാനം. നൂറു ഗ്രാം സ്വര്‍ണ നാണയങ്ങളും മാക് ബുക്കും ഉള്‍പ്പെടെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
 
റാഫിള്‍ ടീം കോഡിനേറ്റര്‍ സിജി ജോസഫിന്റെ  നേതൃത്വത്തില്‍ അമേരിക്കയില്‍ ഉടനീളമുള്ള െ്രെകസ്തവ ദേവാലയങ്ങളില്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.