You are Here : Home / USA News

ഡോ ശ്രീകുമാര്‍ മേനോന് കനേഡിയന്‍ ഇന്നോവേഷന്‍ അവാര്‍ഡ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 26, 2019 12:23 hrs UTC

കാല്‍ഗറി: ഇമ്മിഗ്രന്റ് സര്‍വീസ് കാല്‍ഗറിയുടെ പ്രസ്റ്റീജിസ് അവാര്‍ഡ് ആയ കനേഡിയന്‍ ഇമ്മിഗ്രന്റ് ഡിസ്റ്റിസിന്‍ഷന്‍ ഇന്‍ എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് ഇന്നോവേഷന്‍ അവാര്‍ഡ് 2019 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 2007ല്‍ കാനഡയില്‍ എത്തിയ ഡോ ശ്രീകുമാര്‍ മേനോന്‍ ഈ അവാര്‍ഡില്‍ ഇടം പിടിച്ചു.
 
ഇരുപത്തിയാറു വര്‍ഷം ടെക്‌നോളജിയിലും മാനേജ്‌മെന്റിലും പ്രവര്‍ത്തി പരിചയമുള്ള ഡോ. മേനോന്‍ ഐ.ബി.എം കാഡയിലെ സീനിയര്‍ മാനേജരായും ഇപ്പോള്‍ R3Snergy Inc ( https://r3synergy.com) യുടെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചുപോരുന്നു. ഡോ. ശ്രീകുമാര്‍ മേനോന്റെ തീസിസായ Critical Challenges in ERP (Enterprise Research & Planning) Implementation ന് അമേരിക്കയിലുള്ള കപെല്ല യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2016 ല്‍ ഡോക്ടറേറ്റ് ലഭിച്ചിരുന്നു.
 
കനേഡിയന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡസ്ട്രിയില്‍ നടത്തിയ ഈ പഠനം ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണമാണ് ((https://drmenon.ca/research). കാല്‍ഗറി ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലും മലയാളി കമ്മ്യൂണിറ്റിയിലും സ്ഥിര സാന്നിധ്യമായ ഡോ .മേനോന്‍ കാനേഡിയന്‍ സന്നദ്ധ സംഘടന മെഡിക്കല്‍ മേഴ്‌സിയുടെ ബോര്‍ഡ് മെമ്പറും, മറ്റു നിരവധി രാഷ്ട്രീയ സാമൂഹീകസംഘടനകളിലും വോളന്റീയറായും സേവനം അനുഷ്ഠിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.