You are Here : Home / USA News

കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനം ചോസൻ 300 മായി ചേർന്നു നടത്തി

Text Size  

Story Dated: Friday, March 22, 2019 09:43 hrs UTC

ജീമോൻ ജോർജ്

ഫിലഡൽഫിയ ∙ അക്ഷരനഗരിയിൽ നിന്നും കുടിയേറി പാർത്ത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൂതന ദിശ നൽകിയ കോട്ടയം അസോസിയേഷനും ഫിലഡൽഫിയ കേന്ദ്രീകരിച്ച് ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന പ്രമുഖ ചാരിറ്റി സംഘടനയായ ചോസൻ 300 ഉം സംയുക്തമായി ചാരിറ്റി പ്രവർത്തനം നടത്തി. കോട്ടയം അസോസിയേഷൻ മുൻ കൈയെടുത്ത് പ്രവർത്തിച്ചത് ഏറ്റവും അഭിനന്ദനീയമാണെന്ന് ബ്രയൻ ജെന്നിംഗ്സ് (ഡറക്ടർ ചോസൻ 300) ഷാൻഡെ മാർക്ക് (സീനിയർ വൈസ് പ്രസിഡന്റ്) എന്നിവരുടെ സംയുക്ത പ്രസ്താവനയിൽ പറയുകയുണ്ടായി. 24 ലധികം രാജ്യങ്ങളിലായി വിപുലമായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനക്ക് ഇന്ത്യ, നൈജീരിയ, ഗയാന, സൗത്ത് ആഫ്രിക്ക, ജമൈക്ക, ലൈബീരിയ, ഉഗാണ്ട തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾ വ്യാപിച്ചു കിടക്കുന്ന ബ്രഹത്തായ സംഘടനയാണ് ചോസൻ 300. ഫിലഡൽഫിയായിൽ വർഷത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകി വരുന്നത് വളരെ ശ്രദ്ധേയമാണ്.

 


വിവിധ ദേവാലയങ്ങളിലെ ജീവകാരുണ്യ സംഘടനകളുടെ സംഭാവനയായി നൽകുന്നത് അർഹതപ്പെട്ടവർക്ക് എത്തിക്കുന്നത് പ്രധാന ദൗത്യമാണ്. ഒന്നര ദശാബ്ദത്തിലധികമായി ചാരിറ്റി പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിച്ചു വരുന്ന കോട്ടയം അസോസിയേഷൻ. മറ്റു ചാരിറ്റി സംഘടനകൾക്ക് മാതൃകയായി പ്രവർത്തിച്ചു വരുന്നതായി അറിയിച്ചു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നേരിട്ട് നടത്തുകയും അതിലുപരിയായി മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തും ജീവകാരുണ്യ മേഖലയിൽ സമുചിതം പ്രവർത്തിച്ചു വരികയും കൂടാതെ മറ്റു സാമൂഹിക സംഘടനകളുമായി സഹകരിച്ച് സമൂഹത്തിലെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും ഭാഗമാക്കുകയും ചെയ്തുവരുന്നതായി ജോബി ജോർജ് (പ്രസിഡന്റ്) പറഞ്ഞു. മലയാളി കമ്യൂണിറ്റിയിൽ മാത്രം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തു നിൽക്കാതെ മറ്റു അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് അശരണരുടെയും ആലംബഹീനരുടെയും ഇടയിലും പ്രത്യേകിച്ചും നമ്മൾ അതിവസിക്കുന്ന പ്രദേശത്തെ ജീവകാരുണ്യ മേഖലയിലും തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയെന്നതും ആവശ്യമായിരിക്കുന്നതായി ജീമോൻ ജോർജ് (ചാരിറ്റി, കോർഡിനേറ്റർ) പ്രസ്താവിക്കുകയുണ്ടായി.

 

ഉദാരമനസ്കരായ ആളുകളുടെ നേരിട്ടും അല്ലാതെയും ഉള്ള അകമഴിഞ്ഞ സഹായ സഹകരണം ഒന്നു മാത്രമാണ് തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ മുഖ്യശ്രോതസ് എന്നും ഇതിനോടകം തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ സംഘടനയുടെ പ്രവർത്തനം വിപുലീകരിക്കുകയും കൂടാതെ ഇപ്പോൾ കോട്ടയത്തിനടുത്ത് പാമ്പാടിയിൽ ഭവന രഹിതരായ ഒരു നിർധന കുടുംബത്തിനായി കോട്ടയം അസോസിയേഷൻ നേരിട്ട് പുതിയ ഭവന നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും നിർമ്മാണം വേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ നിർലോഭമായ സഹായങ്ങൾ പ്രദാനം ചെയ്തു വരുന്ന സാറാ ഐപ്പ് (പ്രസിഡന്റ് വിമൻസ് ഫോറം) നേതൃത്വത്തിലുള്ള വിമൻസ് ഫോറം പ്രവർത്തകരുടെ പ്രവർത്തനങ്ങളെ എത്ര കണ്ടു പ്രശംസിച്ചാലും മതി വരില്ലായെന്നും പറഞ്ഞു. ജയിംസ് അന്ത്രയോസ്, സാജൻ വർഗീസ്, ജോൺ പി. വർക്കി, ജോസഫ് മാണി, സാബു ജേക്കബ്, കുര്യൻ രാജൻ, ഏബ്രഹാം ജോസഫ്, മാത്യു ഐപ്പ്, ബെന്നി കൊട്ടാരത്തിൽ, സണ്ണി കിഴക്കേമുറി, രാജു കുരുവിള, സാബു പാമ്പാടി, ജോഷി കുര്യാക്കോസ്, ജേക്കബ് തോമസ്, ജോൺ മാത്യു, വർക്കി പൈലോ, മാത്യു പാറക്കൽ, സെറിൻ കുരുവിള, വർഗീസ് വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയത്.

കൂടുതൽ വിവരങ്ങൾക്കായി. : www.kottayamassociation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.