You are Here : Home / USA News

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Text Size  

Story Dated: Friday, February 22, 2019 12:19 hrs UTC

ന്യൂയോര്‍ക്ക് : വൈവിധ്യ മുള്ള പരിപാടികളാല്‍ ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നുമെന്നും നിറക്കാഴ്ചയേകുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ പരിപാടികളുമായ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു . ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ : ഓസ്‌കാര്‍ അവാര്‍ഡ് നിശക്ക് ഹോളിവുഡ് ഒരുങ്ങി . ഫെബ്രുവരി 24 നു പുരസ്‌കാരദാന ചടങ്ങ്. ഐ ബി എം ന്റെ പ്രൊജക്റ്റ് ഡിബേറ്റര്‍ എന്ന മനുഷ്യനുമായി തത്സമയം വാഗ്വാദത്തിലേര്‍പ്പെടാവുന്ന കമ്പ്യൂട്ടര്‍ . പുതിയ സയന്‍സ് ഫിക്ഷന്‍ മൂവി 'ക്യാപ്റ്റീവ് സ്റ്റേറ്റ്' തീയ്യറ്ററുകളില്‍ എത്തുന്നു. നോര്‍ത്ത് അമേരിക്കയിലും കേരളത്തിലും വിവിധ കര്‍മ്മരംഗങ്ങളില്‍ മികവ് തെളിയിച്ച ജോയ് ചെമ്മാച്ചേലിന്റെ അകാല നിര്യണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ഇന്ത്യ പ്രസ് ക്ലബ് ഉം ചിക്കാഗോ പൗരാവലിയും ഒരുക്കിയ ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .

ചിക്കാഗോ യിലെ പ്രമുഖ നൃത്ത വിദ്യാലയമായ സൂര്യ സ്‌കൂള്‍ ഓഫ് ഡാന്‍സ് ന്റെ 'നൃത്തഉപഹാര്‍ ' വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ആകര്‍ഷണീയ മായി . സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്‌സ് ആരോഗ്യമാതാ ചര്‍ച്ചിന്റെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു . അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ റാന്നി എം എല്‍ എ രാജു എബ്രാഹവുമായി സുനിത അനീഷ് നടത്തിയ സംഭാഷണം പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ

കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.