You are Here : Home / USA News

സെന്റ്‌ മേരീസില്‍ സകല വിശുദ്ധരുടേയും ദിനാചരണം ഭക്തിസാന്ദ്രമായി

Text Size  

Story Dated: Tuesday, November 05, 2013 06:05 hrs UTC

സാജു കണ്ണമ്പള്ളി ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സകല വിശുദ്ധരുടേയും ദിനാചരണം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ഭക്തി സാന്ദ്രമായി. വിശുദ്ധരുടെ വേഷമണിഞ്ഞ്‌ എത്തിയ നൂറുകണക്കിന്‌ കുട്ടികള്‍ ഇടവക സമൂഹത്തിലെ നിശ്വസികളുടെ നയനങ്ങള്‍ക്ക്‌ കുളിര്‍മയേകി. നവംബര്‍ 3ാം തീയതി രാവിലെ 10 മണിക്ക്‌ മതബോധന ക്ലാസുകളില്‍ വിശുദ്ധരെപ്പറ്റിയുള്ള പ്രത്യക ക്ലാസുകളോട്‌ കൂടിയാണ്‌ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. തുടര്‍ന്ന്‌ വിശുദ്ധരുടെ വേഷങ്ങളണിഞ്ഞ്‌ കൈകളില്‍ ചിത്രങ്ങളും പ്ലാക്കാഡുകളുമേന്തി സ്‌കൂളില്‍ നിന്നും ദേവാലയത്തിലേക്ക്‌ നടത്തിയ പരേഡില്‍ അഞ്ഞൂറിലതികം കുട്ടികളും അദ്ധ്യപകരും പങ്കുചേര്‍ന്നു. പരേഡിലുടനീളം ദേവാലയ ഗായകസംഘം സകല വിശുദ്ധരുടേയും ലുത്തിനിയ ആലപിച്ചു. പരേഡിനു ശേഷം ദേവാലയത്തിന്റെ അള്‍ത്താരക്കും സമീപത്തുമായി അണിനിരന്ന കുട്ടികള്‍ വിശുദ്ധരുടെ ജീവിതമാതൃകകള്‍ പിന്‍തുടര്‍ന്നുകൊള്ളാമെന്ന പ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി. വികാരി ഫാ. എബ്രഹാം മുത്തോലത്ത്‌ പതിജ്ഞ ചോല്ലി കൊടുത്തു. തുടര്‍ന്ന്‌ അസ്സ്‌റ്റന്റ്‌ വികാരി ഫാ. സിജു മുടക്കോടിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

 

വിശുദ്ധ കുര്‍ബാനക്കു ശേഷം മിഠായി വിതരണത്തിന്‌ മെന്‍സ്‌ മിനിസ്‌ട്രി അംഗങ്ങള്‍ നേതത്വം നല്‍കി. സമാധാനത്തിന്റെ സന്ദേശമറിയിച്ചുകൊണ്ട്‌ ഫാ. എബ്രഹാം മുത്തോലത്തും ഫാ. സിജു മുടക്കോടിലും ബലൂണുകള്‍ ആകാശത്തിലേക്ക്‌ പറത്തി. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലായി കുട്ടികള്‍ വിശുദ്ധരുടെ വേഷമണിഞ്ഞ്‌ എത്തിയതിന്‌ വികാരിമാര്‍ കുട്ടികളേയും മാതാപിതാക്കളേയും പ്രത്യേകം അഭിനന്ദിച്ചു. ആഘോഷപരിപാടികളുടെ ക്രമീകരണത്തിന്‌ സജി പൂതൃക്കയില്‍, സാലി കിഴക്കേകൂറ്റ്‌. സി. സേവ്യര്‍, സണ്ണി മേലേടം, ബിജു പൂത്തറ, ജോണ്‍ പാട്ടപ്പതി, ജിനോ കാക്കാട്ടില്‍, തോമസ്‌ ഐക്കരപറമ്പില്‍, റ്റോമി ഇടത്തില്‍, സാജു കണ്ണമ്പള്ളി, ജോയിസ്‌ മറ്റത്തികുന്നേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, അനില്‍ മറ്റത്തികുന്നേല്‍, എന്നിവര്‍ നേതൃത്വം നല്‍കി കൂടുതല്‍ ചിത്രങ്ങള്‍ക്ക്‌: https://picasaweb.google.com/111681738246264398054/SaintSDay2013?feat=flashslideshow#5942151297130413794

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.