You are Here : Home / USA News

ഡോ. ഫിലിപ്പ് കൊച്ചിയില്‍ ഫിലിപ്പ് (77) ന്യു യോര്‍ക്കില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 31, 2019 02:23 hrs UTC

പിക്കപ്പ്‌സി, ന്യുയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച ഡോ. സ്‌നേഹ ഫിലിപ്പിന്റെ പിതാവും അറിയപ്പെടുന്ന ഇന്റര്‍വന്‍ഷനല്‍ റേഡിയോളജിസ്റ്റുമായ ഡോ. ഫിലിപ്പ് കൊച്ചിയില്‍ ഫിലിപ്പ് (77) ഹോപ്പ് വെല്‍ ജംക്ഷനിലെ വസതിയില്‍ നിര്യാതനായി.

തിരുവല്ല കൊച്ചിയില്‍ പരേതരായ ഡോ. കെ.പി. ഫിലിപ്പ്കുഞ്ഞന്നാമ്മ ദമ്പതികളുടെ പുത്രനാണ്. മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ നിന്നു മെഡിക്കല്‍ ബിരുദമെടുത്ത ശേഷം 1973ല്‍ അമേരിക്കയിലെത്തി. ആല്ബനി മെഡിക്കല്‍ സെന്ററില്‍ നിന്നു റെസിഡന്‍സിയും ഫെല്ലോഷിപ്പും പൂര്‍ത്തിയാക്കി. 1985 വരെ അവിടെ അസി. പ്രൊഫസറായി പ്രവര്‍ത്തിച്ചു. അതിനു ശേഷം പിക്കപ്പ്‌സിയില്‍ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ചേര്‍ന്നു. 2005ല്‍ അവിടെ നിന്നു വിരമിച്ച ശേഷം ന്യു യോര്‍ക്ക് സ്‌റ്റേറ്റ് കറക്ഷന്‍സ് ഫസിലിറ്റിയില്‍ പ്രവര്‍ത്തിച്ചു. ആഗ്രഹിച്ചതു പോലെ മരിക്കുന്ന ദിവസവും ജോലിയില്‍ വ്യാപ്രുതനായിരുന്നു.

പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. തിങ്കളാഴ്ച രാത്രി ഉണ്ടായ ഹ്രുദയാഘാതം ആയിരുന്നു മരണകാരണം.

അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് ഡെന്റിസ്റ്റ്‌സ് ഓഫ് മര്‍ത്തോമ്മാ ചര്‍ച്ച് പ്രസിഡന്റായി രണ്ടു വര്‍ഷം സേവനമനുഷ്ടിച്ചു. ഹോപ്പ് വെല്‍ ജംക്ഷനിലെ ചര്‍ച്ച് ഓഫ് റിസറക്ഷന്‍ അംഗമായിരുന്നു.

പെരുമ്പാവൂര്‍ പുതുപ്പള്ളി കുന്നുകുഴിയില്‍ അന്‍സു ഫിലിപ്പാണു ഭാര്യ. (ഡച്ചസ് കമ്യൂണിറ്റി കോളജ് റിട്ട. ഉദ്യോഗസ്ഥ). അശ്വിന്‍ കൊച്ചിയില്‍ ഫിലിപ്പ് (മയാമി), ഡോ. സ്‌നേഹ, ജോണ്‍ കൊച്ചിയില്‍ ഫിലിപ്പ് (കെവിന്‍ന്യു യോര്‍ക്ക്) എന്നിവരാണു മക്കള്‍. നിഖില്‍ കൊച്ചിയില്‍ ഫിലിപ്പ് പൗത്രനാണ്.

ഡോ. സ്‌നേഹയുടെ ഭര്‍ത്താവ് ഡോ. റോണ്‍ ലിബര്‍മാന്‍ വീടുമായി ഉറ്റബന്ധം ഇപ്പോഴും പുലര്‍ത്തുന്നു.

ഏഴു സഹോദരിമാരില്‍ രണ്ടു പേര്‍ മരിച്ചു. ന്യു ജെഴ്‌സിയിലുള്ള നടി സജിനിയുടെ അമ്മ റിബേക്ക ഫിലിപ്പ് സഹോദരിയാണ്. മറ്റു സഹോദരിമാര്‍: ആനി വര്‍ക്കി, ശോശാമ്മ ജെയിംസ്, ഡെയ്‌സി തോമസ്,എലിസബത്ത് പൗലോസ്, പരേതരായ സാറാ പോത്തന്‍, റേച്ചല്‍ ഈപ്പന്‍.

പൊതുദര്‍ശനം: ഫെബ്രുവരി 1 വെള്ളി 4 മുതല്‍ 9 വരെ: മക് ഹൗല്‍ ഫ്യൂണറല്‍ ഹോം, 895 റൂട്ട് 82, ഹോപ്പ് വെല്‍ ജംക്ഷന്‍, ന്യു യോര്‍ക്ക് 12533

സംസ്കാരം ഫെബ്രുവരി 2: രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനം സയണ്‍ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, 12 സാറ്റര്‍ലീ പ്ലേസ്, വാപ്പിങ്ങേഴ്‌സ് ഫാള്‍സ്, ന്യു യോര്‍ക്ക്. 11 മുതല്‍ സംസ്കാര ശുശ്രൂഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.