You are Here : Home / USA News

നമ്മള്‍ തമ്മില്‍ ഒരു വാക്കുണ്ടന്ന് കറുകപള്ളിയോട് മുഖ്യമന്ത്രി പിണറായി

Text Size  

Story Dated: Wednesday, January 30, 2019 02:55 hrs UTC

ഫൊക്കാനയുടെ കേരള കണവന്‍ഷനിലെ പ്രസംഗത്തില്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപള്ളിയെ ന്യൂയോര്‍ക്കിലെ യോഗത്തില്‍ നടത്തിയ വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത് സദസ്സില്‍ ചിരി പടര്‍ത്തി.അവിടെ പറഞ്ഞതില്‍ കുറവ് വരാതിരിക്കുവാന്‍ ശ്രദ്ധിക്കണം .ചില കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ചില വിഷമതകള്‍ ഉണ്ടായി. പറഞ്ഞതു പോലെ മന്ത്രിമാരെ അയക്കുവാന്‍ കഴിഞ്ഞില്ല.മന്ത്രിമാര്‍ ക്ക് കേന്ദ്ര ഗവര്‍ ണ്മെന്റിന്റെ അനുമതി ലഭിച്ചില്ല. പ്രളയത്തില്‍ തകര്‍ ന്നു പോയ ഒരു നാട് എന്നല്ല വേണ്ടത് , മറിച്ച് അതിനെ അതി വേഗം അതിജീവിച്ച ഒരു നാടായി വേണം അറിയപ്പെടുവാന്‍ നൂറു വീടുകള്‍ നിര്‍ മ്മിച്ച് നല്കുവാനുള്ള ഫൊക്കാനയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്‌. തോട്ടം തൊഴിലാളി മേഖലയിലാണ്‌ ഫൊക്കാന വീടുകള്‍ നിര്‍മ്മിക്കുന്നത്.അതോടൊപ്പം തന്നെ ഫൊക്കാന മലയാളം അക്കാദമി മാതൃഭാഷയുടെ വിപുലമായ പ്രചാരണത്തിന്‌ കഴിയുമെന്ന് ഉറപ്പുണ്ട്.

 

നേരത്തെ കേരള ഗവര്‍ ണര്‍ കേരളാ കണ്‍വന്‍ഷന്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു . ഫൊക്കാനായുടെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ചരിത്രം വിജയത്തിന്റേതാണന്ന് കേരളാ ഗവര്‍ണര്‍ പി.സദാശിവം. കേരളത്തിന്റെ പൈതൃകവും സം ​സ്കാരവും അമേരിക്കയില്‍ ഉയര്‍ ത്തികാട്ടുന്നതില്‍ ഫൊക്കാന വഹിച്ച പങ്ക് വളരെ വലുതാണ്‌ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ഫൊക്കാനായുടെ പത്താമത് കേരളാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ . ഡോ അനിരുദ്ധന്റെ നേതൃത്വത്തില്‍ പിന്നീട് ഇന്ത്യയുടെ രാഷ്ട്രപിതാവായ കെ.ആര്‍ നാരായണന്റെ പിതുണയോടു കൂടി ഫൊക്കാന ആരം ഭിച്ചത് മലയാള കുടിയേറ്റ ചരിത്രത്തില്‍ ഒരു നാഴിക കല്ലാണ്‌. ഭാഷക്ക് ഒരു ഡോളര്‍ പദ്ധതിയിലൂടെ മലയാളത്തിനു നല്കുന്ന സം ഭാവന വളരെ വലുതാണ്‌. ഇപ്പോള്‍ ജില്ലിയിലൊരു വീടും ഫൊക്കാന നല്കുന്നു ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി.നായര്‍ സ്വാഗതവും സെക്രട്ടറി ടോമി കൊക്കാട് നന്ദിയും പ്രകാശിപ്പിച്ചു. ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി. ജേക്കബ്ഫൊക്കാനാ ട്രഷറാര്‍ സജിമോന്‍ ആന്റണി, , ഫൊക്കാന മുന്‍ പ്രസിഡന്റ് ഡോ.എം.അനിരുദ്ധന്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.