You are Here : Home / USA News

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് നവ നേതൃത്വം, ജോയി ഇട്ടൻ പ്രസിഡന്റ്.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, January 25, 2019 03:06 hrs UTC

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ നാൽപത്തിഅഞ്ചു വർഷം പിന്നിടുകായണ്‌. അത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുര്ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും . ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാൻ സാധിച്ചു എന്ന സന്തോഷതോട് നാൽപത്തിഅഞ്ചമത് ജനറൽ ബോഡി അതിന്റെ 2019 ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.

പ്രസിഡണ്ടായി ജോയി ഇട്ടൻ ,വൈസ് പ്രസിഡന്റ്: ശ്രീകുമാർ ഉണ്ണിത്താൻ , സെക്രട്ടറിയായി നിരീഷ് ഉമ്മനെയും ; ട്രഷറര്‍: ടെറൻസൺ തോമസ് , ജോ. സെക്രട്ടടറി: പ്രിൻസ് തോമസ് എന്നിവരെ തെരഞ്ഞുടുത്തു.

കമ്മിറ്റി അംഗങ്ങള്‍: കൊച്ചുമ്മന്‍ ടി. ജേക്കബ്,തോമസ് കോശി, ജോൺ സി വർഗീസ് , ഫിലിപ്പ് ജോര്‍ജ് , ജെ .മാത്യൂസ്, എം . വി. ചാക്കൊ,കെ.ജെ. ഗ്രിഗറി, കെ ജി ജനാർദ്ദനൻ , ജോണ്‍ തോമസ്,ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോൺ , ബിപിൻ ദിവാകരൻ ,ഷാജൻ ജോർജ് ,ഷോളി കുമ്പിളുവേലിൽ ,പൗലോസ് വർക്കി, ആന്റോ വർക്കി (എക്സ് ഓഫി) .

ട്രസ്റ്റി ബോര്‍ഡിലേക്കു പുതുതായി രാജ് തോമസിനേയും തെരെഞ്ഞെടുത്തൂ. നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: രാജന്‍ ടി. ജേക്കബ്, ചാക്കോ പി ജോര്‍ജിനെ (അനി), എം.വി.കുര്യൻ , ജോണ്‍ മാത്യു (ബോബി)എന്നിവർ ആണ്. ഓഡിറ്റേഴ്‌സ് ആയി സുരേന്ദ്രന്‍ നായര്‍,മാത്യു ജോസഫ്,മെൻസ് ഫോം ചെയർ ആയി രാധാ മേനോനും യൂത്ത് റെപ്രസെന്ററ്റീവ് ആയി ഷോൺ മണിമലേത്ത്, ലിജു ചാക്കോ , ജിതിൻ എന്നിവരെയും തെരഞ്ഞുടുത്ത്‌.

പ്രസിഡന്റ ആയി തെരഞ്ഞടുക്കപെട്ട ജോയ് ഇട്ടൻ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു , കെഎസ് യു വിന്റേയും യൂത്ത് കോൺഗ്രസിന്റെയും സ്റ്റേറ്റ് ഭാരവാഹിത്തങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിൽ എത്തിയ ശേഷവും അമേരിക്കയുടെ സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ പല ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുള്ള ഇട്ടൻ മുൻ പ്രസിഡന്റ് കൂടിയാണ്. ഫൊക്കാനയുടെ ട്രഷർ, എക്സി. വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി മെംബെർ കൂടിയാണ്.

വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ രണ്ട് വെട്ടം പ്രസിഡന്റ് ആയി ഇരിന്നിട്ടുള്ള വ്യക്തിയാണ്. ഫൊക്കാനയുടെ ഇപ്പോഴത്തെ എക്സി. വൈസ് പ്രസിഡന്റ് കൂടിയാണ്

സെക്രട്ടറി നിരീഷ് ഉമ്മൻ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്ററും വെസ്റ്ചെസ്റ്ററിലെ സ്പോർട്സ് ക്ലബ് ആയ വെസ്റ്റ് ചെസ്റ്റര്‍ചലഞ്ചേഴ്സിന്റെ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.

ട്രഷർ ടെറൻസൺ തോമസ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ രണ്ട് വെട്ടം പ്രസിഡന്റ് ആയി ഇരിന്നിട്ടുള്ള വ്യക്തിയാണ്, കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയാണ്.

ജോ. സെക്രട്ടടറി: പ്രിൻസ് തോമസ് വെസ്റ്റ് ചെസ്റ്ററിൽ യുവാക്കൾക്കിടയിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് വെസ്റ്ചെസ്റ്ററിലെ സ്പോർട്സ് ക്ലബ് ആയ വെസ്റ്റ് ചെസ്റ്റര്‍ചലഞ്ചേഴ്സിന്റെ സോക്കർ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് .

രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ.ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ എക്കാലത്തേയും പ്രവർത്തനങ്ങൾ. അതുകൊണ്ടുതന്നെ ഇപ്പോൾ തെരഞ്ഞുടുക്കപ്പെട്ട ഭാരവാഹികൾക്ക് വലിയ ഉത്തരവാദിത്യം ആണ് ഉള്ളതെന്ന് ഇലക്ഷൻ കമ്മീഷണറും മുൻ ട്രസ്‌ടീബോർഡ് ചെയർമാനും ആയിരുന്ന ജോൺ സി വർഗീസ് അഭിപ്രയപെട്ടു. പുതിയതായി തെരഞ്ഞടുക്കപെട്ട എല്ലാ ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.