You are Here : Home / USA News

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക്‌ മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, January 24, 2019 02:14 hrs UTC

ന്യൂയോർക്ക് :വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക്‌ മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ആഘോഷിച്ചു .അങ്ങനെ ഈ വർഷത്തെ അറുപത് ദിവസം നീണ്ടു നിന്ന മണ്ഡല മകരവിളക്ക് ഉത്സവത്തിനും പരിസമാപ്തി ആയി .മകരവിളക്ക്‌ ദർശിക്കാൻ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

ഗുരു സ്വാമി പാർത്ഥസാരഥി പിള്ള, ക്ഷേത്ര മേൽശാന്തി ബ്രന്മശ്രീ കേസരി , മറ്റ് ആചാര്യ വൃന്ദങ്ങളുടെയും, വാസ്റ്റിന്റെ ഭാര വാഹികളുടെയും നേതൃത്വത്തിൽ നടന്ന മകരവിളക്ക്‌ മഹോത്സവവും ദീപാരാധനയും ഭക്തർക്ക്‌ ശബരിമലയിൽ എത്തിയ പ്രതീതി ഉളവാക്കി .തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെ കണ്ടു വണങ്ങുവാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തർ.

രാവിലെ അയപ്പ സുബ്രഭാതതോടെ ആരംഭിച്ച മകരവിളക്ക്‌ മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും, പബസദ്യകും ശേഷം ഇരുമുടി പൂജ സമരംഭിച്ചു. ഇരുമുടിയെന്തിയ അയ്യപ്പന്മാർ താലപൊലിയുടെ അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രo വലംവെച്ച് ക്ഷേത്രതിനുള്ളിൽ പ്രവേശിചപ്പോൾ ശരണ മന്ത്രത്താൽ മുഖരിതമായിരുന്നുക്ഷേത്രo .

ഭക്തരുടെ ശരണം വിളിയിൽ മകരവിളക്ക്‌ സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ പുഅനർജ്ജനിച്ചു .അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോൾ അന്തരീക്ഷം ശരണ ഘോഷ പ്രഭയിൽ മുഖരിതമായി . അതിന് ശേഷം ഷഷ്‌ടാഭിഷേകങ്ങൾ ഓരോന്നായി നടത്തി. ഭഗവാൻ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തർക്ക്‌ ആനന്ദം ഉളവാക്കി അതിനു ശേഷം നടന്ന പുഷ്പാർച്ചനയിൽ എല്ലാ അയ്യപ്പ ഭക്തരും ഭക്തി നിർഭ്രരമയി പങ്കെടുത്തു. ഗുരു സ്വാമി പാർത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ മേൽശാന്തി ദിപങ്ങൾ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു വീണ്ടും ഒരു കാത്തിരുപ്പ് .ഇനിയൊരു മണ്ഡലകാലത്തിന്റെ വരവിനായി മാളികപ്പുറത്തമ്മ കന്നി അയ്യപ്പനെ കാത്തിരിക്കുന്നത് പോലെ .

മകരസംക്രാന്തി ദിനമായ ജനുവരി 14 ന് വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രം പുതിയതായി വാങ്ങിയ അയ്യപ്പ ക്ഷേത്രത്തിലേക്കു മാറ്റി പ്രതിഷ്‌ഠ നടത്തി (606 Halstead Ave, Mamaroneck, NY)എല്ലാ ശനിയഴിച്ചയും ശനി പുജയും, എല്ലാദിവസവും ജന്മനക്ഷ്ത്ര പുജകളും മറ്റു പൂജകളും ഉണ്ടയിരുക്കുന്നതാണ്.

ഗുരു സ്വാമി പാർത്ഥസാരഥിപിള്ള,സെക്രട്ടറി ചന്ദ്രൻ താഴയിൽ ,ചെയർമ്മാൻ രാജൻ നായർ , ട്രഷർ രുക്മണി നായർ , വൈസ് പ്രസിഡന്റ് ജയശ്രീ ജോഷി , പദ്മജ പ്രേം ,ഗണേഷ് നായർ, രഞ്ജിത് , ജോഷി നാരായണൻ ,രാധാകൃഷ്ണൻ.പി.കെ ,ബാബു നായർ , ഡോ.പ്രേം ,സഹൃദയ പണിക്കർ, ഡോ. രാമചന്ദ്രൻ നായർ ,സൻജിവ് നായർ,അപ്പുകുട്ടൻ പിള്ള , , പുരുഷോത്തമൻ , സുരേന്ദ്രൻ നായർ ,ഡോ. എ.കേ.ബി. പിള്ള , ജനാർധനനൻ തോപ്പിൽ , ദീപൻ മഹാലിംഗം , രാമദാസ് കൊച്ചുപറംബിൽ , ഡോ.സുവർണ്ണ,തങ്കമണി പിള്ള ,വിജയമ്മ നായർ ,ഷയില നായർ ,ശമള ചന്ദ്രൻ , ലളിത, ഗുണപാലൻ, സെന്തിൽ , സബിത, ഗീത , പ്രേമ ഐയർ ,പ്രവീൺ , മനോജ് നബിയാർ തുടങ്ങി നിരവധി ആളുകൾ വാസ്റ്റിന്റെ സാരഥികളായി എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം വഹിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.