You are Here : Home / USA News

ഡാലസ് സെന്റ് തോമസ് ഫൊറോനയ്ക്ക് പുതിയ നേതൃത്വം

Text Size  

Story Dated: Tuesday, January 08, 2019 09:21 hrs UTC

ഡാലസ് ∙ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സിറോ മലബാർ ഇടവകയായ ഡാലസ് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ 2019-2020 വർഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗൺസിൽ ചുമതലയേറ്റു. കൈക്കാരന്മാരായ മാത്യു മണ്ണനാൽ, ബോബി ജോൺസൺ, ജെറിൻ തേനായൻ (യൂത്ത് ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള പാരിഷ് കൗൺസിലാണ് ചുമതലയേറ്റത്.

ഡിസംബർ 30 ഞായറാഴ്ച കുർബാന മധ്യേ ഫൊറോനാ വികാരി ഫാദര്‍ ജോർജ് എളമ്പാശ്ശേരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പാരിഷ് കൗൺസിൽ സെക്രട്ടറിയായി സോണിയാ കുന്നുംപുറത്ത്, ജോയിന്റ് സെക്രട്ടറിയായി ആൻ ചുക്കിരിയാൻ എന്നിവരും ചുമതലയേറ്റു.

പാരിഷ് കൗൺസിൽ അംഗങ്ങൾ: അലക്സ് ചാണ്ടി, ആൽബിൻ മാത്യു, ബിജി എഡ്‌വേഡ്‌, എൽസി ഫിലിപ്പ് (രൂപതാ പാസ്റ്ററൽ കൗൺസിൽ), ജിജി ആറഞ്ചേരിൽ, ജേക്കബ് വലിയപറമ്പിൽ, ജിൻസ് മടമന, ജിൽസൺ മാത്യു, ജൂലിയറ്റ് മുളംഗൻ, കുരിയാക്കോസ്‌ ചങ്ങങ്കേരി, ലിയോണി ജോൺസൺ, മൻജിത് കൈനിക്കര (പാസ്റ്ററൽ കൗൺസിൽ) മാത്യു ഒഴുകയിൽ, രഞ്ജിത് പോൾസൺ രേഖാ ബെന്നി, റോജൻ അലക്സ്, റോഷൻ പുളിക്കിൽ, സബിതാ ജോജി, സെബാസ്റ്റ്യൻ ദേവസ്യ, ഷാജു പൊറ്റക്കാട്ടിൽ, ഷാജി പണിക്കശ്ശേരിൽ, ഷേർളി ഷാജി, സോണിയാ സാബു തെക്കെനത്ത്, ടെസി മാത്യു, തോമസ് വർക്കി. കൈക്കാരന്മാരായ മോൻസി വലിയവീട്, മൻജിത് കൈനിക്കര, സെക്രട്ടറി ലൗലി ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി സേവനം ചെയ്ത പാരിഷ് കൗൺസിലിന് ഫൊറോനാ വികാരി നന്ദി പറഞ്ഞു.

1984ൽ സ്ഥാപിതമായി മുന്നൂറിലേറെ കുടുംബങ്ങൾ അംഗങ്ങളായുള്ള ഡാലസ് ഫൊറോനാ പള്ളിയുടെ ചരിത്രത്തിലാദ്യമായാണ് യുവജനങ്ങൾക്കായി കൈക്കാരനെ തിരഞ്ഞെടുക്കുന്നത്. സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിനനുസൃതമായി ആയിരംപേരെ ഉൾക്കൊള്ളുന്ന ദൈവാലവും മുന്നോറോളം കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകുന്ന ജൂബിലി ഹാളും ഇടവകയ്ക്ക് സ്വന്തമായുണ്ട്. യുവജനങ്ങളെ മുന്നിൽക്കണ്ട് വിഭാവനം ചെയ്യുന്ന സാന്തോം ലൈഫ് സെന്ററാണ് ഇടവകയുടെ അടുത്ത പദ്ധതി. സാജു മറ്റത്തിൽ അക്റക്കൗണ്ടന്റായും, സിൽവി ചാം സി.സി.ഡി കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.