You are Here : Home / USA News

കലിഫോർണിയ കാട്ടുതീ: ഇന്ത്യൻ അമേരിക്കൻ ഫൗണ്ടേഷൻ രണ്ടു ലക്ഷം ഡോളർ സഹായം നൽകി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 01, 2018 03:04 hrs UTC

കലിഫോർണിയ ∙ കലിഫോർണിയ കാട്ടു തീ ദുരന്തത്തിലുൾപ്പെട്ടവരെ സഹായിക്കുന്നതിന് ഇന്ത്യൻ അമേരിക്കൻ ഫൗണ്ടേഷൻ 2 ലക്ഷം ഡോളർ നൽകിയതായി ചാരിറ്റബിൾ കെയർ ഫൗണ്ടേഷൻ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. കലിഫോർണിയ വൈൽഡ് ഫയർ ആൻഡ് ഹോസ്പിറ്റൽ പ്രോജക്ടിനാണ് തുക നൽകിയത്.

പെറ്റമ്മയേയും പോറ്റമ്മയേയും ഒരു പോലെ സഹായിക്കുന്ന സമീപനമാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ 26 മില്യൻ ഡോളർ വിവിധ സംഘടനകൾക്കു നൽകുവാൻ കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു. കലിഫോർണിയായുടെ ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ കാട്ടുതീയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 88 ആണെന്നും ഇപ്പോഴും നിരവധി പേരെ കണ്ടെത്തേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.