ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ മല്ലപള്ളി നിവാസികളുടെ കൂട്ടയ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് കാരള്‍ റൗണ്ട്സ് നവംബര്‍ 30 നു (വെള്ളി) ആരംഭിച്ചു തുടര്‍ന്ന് ഡിസംബര്‍ 1,14,15 തീയതികളിലും നടത്തപെടുന്നതാണ്. സംഗമത്തിന്റെ അംഗങ്ങളുടെയും സ്നേഹിതരുടെയും ഭവനങ്ങളില്‍ ഈ ദിവസങ്ങളില്‍ ക്രിസ്മസ് സന്ദേശം എത്തിക്കുന്നതിനും അത് വഴി സമാഹരിക്കുന്ന സംഭാവനകള്‍ അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നതാണെന്നും സെക്രട്ടറി റെസ്ലി മാത്യു അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാഹരിച്ച തുക കൊണ്ട് മല്ലപ്പള്ളി താലൂക്കില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രണ്ടു പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ ( ബി.എസ്.സി നഴ്സിംഗ്) സ്പോണ്സര് ചെയ്തു പഠിപ്പിക്കുന്നതിനു കഴിഞ്ഞു. ഈ വര്‍ഷത്തെ കരോള്‍ റൗണ്ട്സ് വഴി സമാഹരിക്കുന്ന തുക പുതിയതായി രണ്ടു ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥികളുടെ പഠന ചിലവുകള്‍ക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷത്തെ ക്രിസ്മസ് കാരള്‍ റൗണ്ട്സിനു സംഗമത്തിന്റെ എല്ലാ അംഗങ്ങളുടെയും, ഹൂസ്റ്റണിലെ എല്ലാ മല്ലപ്പള്ളി നിവാസികളുടെയും സഹായ സഹകരണ ങ്ങള് അഭ്യര്‍ത്ഥിക്കുന്നുവെന്നു പ്രസിഡണ്ട് ചാക്കോ നൈനാന്, ട്രഷറര്‍ സെന്നി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ചാക്കോ നൈനാന് 832 661 7555
Comments