You are Here : Home / USA News

സാധക മ്യൂസിക് അക്കാദമിയുടെ നവമുകുളങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Wednesday, November 21, 2018 10:55 hrs UTC

ന്യൂജേഴ്‌സി : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സംഘടിപ്പിച്ച Talent competition 'ഇല്‍ സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ സംഗീതം അഭ്യസിക്കുന്ന റേച്ചല്‍ ആനി ഉമ്മന്‍ (4വേ ഗ്രൂപ്പ് ), സ്‌റ്റെഫിന്‍ മനോജ് (6വേ ഗ്രൂപ്പ്) , ജോഷ്വാ മാത്യു (5വേ ഗ്രൂപ്പ്) എന്നിവര്‍ മലയാളം solo song'ഇല്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു െ്രെട സ്‌റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ രീതിയില്‍ കുട്ടികളെ സംഗീതം അഭ്യസിച്ചു പോരുന്ന സാധക മ്യൂസിക് അക്കാദമിയുടെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവലായി ഈ മൂന്നു കുട്ടികളുടെ തിളക്കമാര്‍ന്ന വിജയം ഈ അവസരത്തില്‍ , സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്കിനെ അകമഴിഞ്ഞ് പ്രോഹത്സാഹിപ്പിക്കുന്ന എല്ലാ ആളുകള്‍ക്കുമുള്ള പ്രത്യേക നന്ദിയും സ്‌നേഹവും സാധകയുടെ ഡയറക്ടര്‍ ശ്രീ സാധക അലക്‌സാണ്ടര്‍ അറിയിച്ചു . നവംബര്‍ 30 വെള്ളിയാഴ്ച ഫിലാഡല്‍ഫിയയില്‍ വെച്ച് വര്‍ണശബളമായ ചടങ്ങില്‍ സമ്മാനാര്‍ഹരായ ഈ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും സാധക മ്യൂസിക് സംഘടിപ്പിച്ചിട്ടുണ്ട് . ഈ ചടങ്ങിലേക്ക് എല്ലാ ആളുകളെയും സുസന്തോഷം സ്വാഗതം ചെയ്യുന്നതായി ശ്രീ സാധക അലക്‌സാണ്ടര്‍ അറിയിച്ചു സംഗീതത്തില്‍ തല്പരരായ കുട്ടികള്‍ക്കും , മുതിര്‍ന്നവര്‍ക്കും സാധക മ്യൂസിക് അക്കാദമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 267 632 1557 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.