You are Here : Home / USA News

ന്യൂജഴ്‌സി റിഹാബിലിറ്റേഷന്‍ സെന്ററില്‍ അണുബാധ ; 6 കുട്ടികള്‍ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 24, 2018 10:29 hrs UTC

ന്യുജേഴ്‌സി: ന്യൂജഴ്‌സി റിഹാബിലിറ്റേഷന്‍ സെന്ററില്‍ പടര്‍ന്നു പിടിച്ച അണുബാധയെ തുടര്‍ന്ന് ആറു കുട്ടികള്‍ മരിക്കുകയും 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഒക്ടോബര്‍ 23 ചൊവ്വാഴ്ച പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു. ന്യുയോര്‍ക്ക് സിറ്റിയില്‍ നിന്നും മുപ്പതു മൈല്‍ നോര്‍ത്ത് വെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന വാനക്ക് സെന്റര്‍ ഫോര്‍ നഴ്‌സിങ്ങ് ആന്റ് റിഹാബിലിറ്റേഷനിലാണു സംഭവം. പെട്ടെന്നുണ്ടായ ഈ അണുബാധ നിയന്ത്രണ വിധേയമാക്കാതെ പുതിയ രോഗികളെ ഇവിടെ പ്രവേശിപ്പിക്കുകയില്ല എന്നു സെന്റര്‍ അധികൃതര്‍ പറഞ്ഞു. വാനക്ക് സെന്ററില്‍ 227 ബെഡുകളാണുള്ളത്. രോഗാതുരരായ കുട്ടികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. നീരുവീഴ്ച, തൊണ്ട വരളല്‍, ന്യുമോണിയ , ഡയറിയ, പിങ്ക് ഹൈ തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് കുട്ടികളില്‍ കണ്ടെത്തിയത്. ഈ വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് സ്പര്‍ശനം വഴി പകരുന്നതാണെന്ന് ഹെല്‍ത്ത് അധികൃതര്‍ പറയുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ സെന്റര്‍ സന്ദര്‍ശിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി അനുശോചനം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.