You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷനില്‍ പുതിയ ഭരണസമിതി

Text Size  

Story Dated: Sunday, October 21, 2018 11:09 hrs UTC

ജോഷി വള്ളിക്കളം

ഷിക്കാഗോ: 2018- 20 വര്‍ഷങ്ങളിലേക്കുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണനേതൃത്വം പ്രസിഡന്റായി ജോണ്‍സണ്‍ കണ്ണൂക്കാടന്റേയും, സെക്രട്ടറിയായി ജോഷി വള്ളിക്കളത്തിന്റേയും നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഒക്‌ടോബര്‍ 14-നു ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ വച്ചു നിലവിലുള്ള പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം ഏവര്‍ക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പുതിയ ഭരണസമിതിയിലെ അംഗങ്ങള്‍: പ്രസിഡന്റ്- ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സെക്രട്ടറി- ജോഷി വള്ളിക്കളം ട്രഷറര്‍- ജിതേഷ് ചുങ്കത്ത് വൈസ് പ്രസിഡന്റ്- ബാബു മാത്യു ജോ. സെക്രട്ടറി- സാബു കട്ടപ്പുറം ജോ. ട്രഷറര്‍- ഷാബു മാത്യു സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി - ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ യൂത്ത് പ്രതിനിധി - കാല്‍വിന്‍ കലയ്ക്കല്‍ വനിതാ പ്രതിനിധികള്‍ - ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ - ആഗ്‌നസ് മാത്യു, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മറ്റത്തിപ്പറമ്പില്‍, ജസി റിന്‍സി, ജോര്‍ജ് പ്ലാമൂട്ടില്‍, ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട്, ടോബിന്‍ മാത്യു, ഫിലിപ്പ് ലൂക്കോസ്, സജി മണ്ണഞ്ചേരില്‍, സന്തോഷ് കാട്ടൂക്കാരന്‍, സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ് എക്‌സ് ഒഫീഷ്യോ ആയി നിലവിലുള്ള പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാമും, സെക്രട്ടറി ജിമ്മി കണിയാലിയും ഈ ഭരണസമിതിയില്‍ തുടരുന്നതാണ്. നിലവിലുള്ള പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ തന്നെ സഹായിച്ച എല്ലാവരേയും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രമാണങ്ങളും താക്കോലും പുതിയ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന് കൈമാറി. സെക്രട്ടറി ജിമ്മി കണിയാലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച് പൊതുയോഗത്തില്‍ പാസാക്കുകയും സെക്രട്ടറിയും കൈവശമുള്ള ഡോക്യൂമെന്റുകളെല്ലാം പുതിയ സെക്രട്ടറി ജോഷി വള്ളിക്കളത്തിനു കൈമാറുകയും ചെയ്തു. ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ രണ്ടുവര്‍ഷത്തെ കണക്കു വിവരങ്ങള്‍ അവതരിപ്പിച്ച് പൊതുയോഗത്തില്‍ പാസാക്കിയശേഷം രേഖകള്‍ പുതിയ ട്രഷറര്‍ ജിതേഷ് ചുങ്കത്തിന് കൈമാറി. ഈവര്‍ഷത്തെ ഇലക്ഷന്‍ കമ്മീഷണറായിരുന്ന ജോസഫ് നെല്ലുവേലിയും, കമ്മിറ്റിയംഗമായിരുന്ന ജോയി വാച്ചാച്ചിറയും ഇലക്ഷന്‍ സംബന്ധമായ രേഖകള്‍ സെക്രട്ടറി ജോഷി വള്ളിക്കളത്തിന് കൈമാറി. ഭരണത്തില്‍ നിന്നും പിന്‍വാങ്ങിയ പ്രസിഡന്റും, സെക്രട്ടറിയും പുതിയ ഭരണസമിതിക്ക് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു. പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടനും, സെക്രട്ടറി ജോഷി വള്ളിക്കളവും ഈ സംഘടനയെ പുതിയ പടവുകളിലേക്ക് നയിക്കുന്നതിന് എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി സദസിനെ അറിയിച്ചു. പൊതുയോഗത്തില്‍ മുന്നോട്ടുവെച്ച മാറ്റങ്ങളും നിര്‍ദേശങ്ങളും പഠിച്ചതിനുശേഷം പ്രാവര്‍ത്തികമാക്കുന്നതാണെന്ന് പുതിയ ഭരണസമിതി അറിയിച്ചു. ഫിലിപ്പ് പുത്തന്‍പുരയില്‍ പൊതുയോഗത്തല്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദിയര്‍പ്പിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ അടുത്തു നടക്കുന്ന പരിപാടികള്‍: 1). നവംബര്‍ 2, 6 മണിക്ക്- പ്രവര്‍ത്തനോദ്ഘാടനവും, കേരളപ്പിറവി ദിനാഘോഷവും ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ വച്ച് . (1800 E Oakton, Desplains, IL 60018).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.