You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസ് വധം: ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം കോടതി സെപ്റ്റംബര്‍ 28ന് പരിഗണിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 25, 2018 01:26 hrs UTC

ഇല്ലിനോയ്‌സ്: പ്രവീണ്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസ്സില്‍ ഫസ്റ്റ് ഡിഗ്രി മര്‍സറിന് ശിക്ഷ നല്‍കണമെന്ന ജൂറി തീരുമാനം, അസാധാരണ ഉത്തരവിലൂടെ ജാക്‌സണ്‍ കൗണ്ടി ജഡ്ജി മാര്‍ക്ക് ക്ലാര്‍ക്ക് തള്ളികളയുകയും, പ്രതിയെന്ന് ജൂറി വിധിച്ച ബഥൂണിനെ വിട്ടയയ്ക്കുകയും ചെയതതിനെതിരെ പ്രോസിക്യൂഷന്‍ നിയമ നടപടി സ്വീകരിച്ചു. ഇല്ലിനോയ്‌സ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ്(ഡേവിഡ് റോബിന്‍സണ്‍) ഇതേ കോടതിയില്‍ ബഥൂണിന്റെ ജാമ്യം റദ്ദാക്കുകയോ, പുതിയ ജാമ്യ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയോ വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 17നായിരുന്നു കോടതി ബഥൂണിനെ വിട്ടയയ്ക്കുന്നതിനും, കേസ്സ് പുനര്‍വിചാരണ ചെയ്യണമെന്നും ഉത്തരവിട്ടിരുന്നത്. പുനര്‍വിചാരണക്ക് കോടതി തിയ്യതി നിശ്ചയിച്ചിരുന്നില്ല. പ്രതി ബഥൂണ്‍ ജയിലിലായിരുന്നപ്പോഴും, സ്വതന്ത്രനായി പുറത്തിറങ്ങിയപ്പോഴും, നിയമലംഘനങ്ങള്‍ നടത്തുന്നു എന്ന് ചൂണ്ടികാണിച്ചാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ മോഷന്‍ മൂവ് ചെയ്തിരിക്കുന്നത്. പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിശോധിച്ചതിനുശേഷം വാദം കേള്‍ക്കുന്നതിനു സെപ്റ്റംബര്‍ 28ന് തിയ്യതി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പ്രവീണ്‍ വര്‍ഗ്ഗീസിനെ കൊലപാതികയെ കണ്ടെത്തുന്നതിനും, നീതി നിര്‍വ്വഹിക്കപ്പെടുന്നതിനും നാലുവര്‍ഷത്തിലധികം ബഹുജന പിന്തുണയോടെ കര്‍മ്മനിരതയായിരുന്ന മാതാവ് ലവ്‌ലിയേയും, പ്രത്യേകിച്ചു മലയാളി സമൂഹത്തേയും ജഡ്ജിയുടെ വിധി തീര്‍ത്തും നിരാശയിലാഴ്ത്തിയിരുന്നു. ഈ കേസ്സില്‍ പ്രോസിക്യൂഷന്റെ നിലപാട് വളരെ ശക്തമാണെന്നുള്ളത് താല്പര്യമെങ്കിലും പ്രതീക്ഷ നല്‍കുന്നത്. ജൂറിയുടെ തീരുമാനം തള്ളിയ ജഡ്ജി പുതിയ അപേക്ഷയില്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്നതിന് 28 വരെ കാത്തിരിക്കേണ്ടിവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.