You are Here : Home / USA News

സിസ്റ്റർ അനു ചാക്കോ പി.സി.എൻ.എ.കെ നാഷണൽ ലേഡീസ് കോർഡിനേറ്റർ

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, August 24, 2018 04:46 hrs UTC

ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ നാഷണൽ ലേഡീസ് കോർഡിനേറ്ററായി സിസ്റ്റർ അനു ചാക്കോയെ (ന്യുയോർക്ക്) തിരഞ്ഞെടുത്തതായി നാഷണൽ കൺവീനർ റവ. കെ.സി.ജോൺ അറിയിച്ചു. പാസ്റ്റർ ജോർജ് പി. ചാക്കോയുടെ സഹധർമ്മണിയും ന്യുയോർക്ക് ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ്‌ സഭാംഗവുമാണ് സിസ്റ്റർ അനു ചാക്കോ.

ദൈവസഭയുടെ വുമൺസ് മിനിസ്ടി ഡയറക്ടറായും, സണ്ടേസ്കൂൾ അദ്ധ്യാപകയായും പ്രവർത്തിക്കുന്ന സിസ്റ്റർ അനു ചാക്കോ, നോർത്ത് അമേരിക്കൻ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യാ ഫെലോഷിപ്പിന്റെയും ഈസ്റ്റേൺ റീജിയന്റെയും വനിതാ വിഭാഗം കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ന്യുയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അനു ചാക്കോ സോഷ്യൽ വർക്ക് സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനോടൊപ്പം അമേരിക്കയിലും വിവിധ രാജ്യങ്ങളിലും ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്. മീഡിയ കോർഡിനേറ്റർ കുര്യൻ സഖറിയ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.