You are Here : Home / USA News

കേരളത്തിന്റെ കണ്ണീരൊപ്പാന്‍ പ്രവാസി ഭാരതീയര്‍

Text Size  

Story Dated: Tuesday, August 21, 2018 10:41 hrs UTC

പ്രസാദ് പി

ലോസ് ആഞ്ചെലെസ്: നൂറു വര്‍ഷത്തിനിടെ കേരളംകണ്ട ഏറ്റവും വലിയ പ്രളയ ദുരന്തത്തില്‍ വലഞ്ഞ ജനതയ്ക്കു ആശ്വാസമെത്തിക്കാന്‍ കാലിഫോര്‍ണിയയിലെ പ്രവാസി ഭാരതീയസമൂഹം കൈകോര്‍ക്കുന്നു. ഓഗസ്റ്റ് ഇരുപത്തിമൂന്നു വ്യാഴാഴ്ച വൈകിട്ട് ആറരമുതല്‍ രാത്രീ ഒന്‍പതുമണിവരെ ലോസ് ആഞ്ചെലെസ് പയനിയര്‍ ബ്ലോവര്‍ഡിലുള്ള സനാതന ധര്‍മ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ 'സപ്പോര്‍ട്ട് കേരള' എന്നപേരില്‍ പ്രമുഖ പ്രവാസി ഭാരതീയനായ നിതിന്‍ ഷാ യാണ് കാലിഫോര്‍ണിയയിലെമലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) നുവേണ്ടി ധനസമാഹരണ യജ്ഞം സംഘടിപ്പിക്കുന്നത്. 'ജോയ്‌സ് ഓഫ് ഷെയറിങ് ഫൌണ്ടേഷന്റെ' സഹകരത്തോടെ ഒരുക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ ടാര്‍സാദിയ ഫൌണ്ടേഷന്‍, സതേണ്‍ കാലിഫോര്‍ണിയ തമിഴ് സംഘം, വേദ സര്‍ക്കിള്‍, ജെയിന്‍ സെന്റര്‍ ഓഫ് സതേണ്‍ കാലിഫോര്‍ണിയ, സര്‍വ മംഗള്‍ ഫാമിലി ട്രസ്റ്റ്, അനേകന്ത് കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി നിരവധി സംഘടനകളും സഹകരിക്കുന്നു. പ്രളയ ദുരന്തത്തില്‍ വലയുന്ന കേരളത്തിനു തങ്ങളാലാവുന്ന സഹായമെത്തിക്കാന്‍ എല്ലാ മലയാളികളും സഹായിക്കണമെന്ന് ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, ഡയറക്ടര്‍ രവി വെള്ളത്തിരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രവി വെള്ളത്തിരി (949 4197115 ), പാറ്റ് അയ്യര്‍ (5625569878 )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.