You are Here : Home / USA News

കെ.സി.എഫ്. ഓണാഘോഷം റദ്ദാക്കി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകും

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Sunday, August 19, 2018 12:06 hrs UTC

ന്യൂജേഴ്‌സി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് കൈത്താങ്ങാകുവാനായി കേരള കൾച്ചറൽ ഫോറം (കെ.സി.എഫ്) അടുത്ത ആഴ്ച്ച നടത്താനിരുന്ന ഓണാഘോഷപരിപാടികൾ റദ്ദാക്കി. ഓണാഘോഷങ്ങൾക്കായി സ്വരുക്കൂട്ടിയ മുഴുവൻ തുക ഉൾപ്പെടെ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും ഇന്നലെ ചേർന്ന കെ.സി എഫ് നേടി.നേതൃ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കോശി കുരുവിള സെക്രട്ടറി ഫ്രാൻസിസ് കാരക്കാട്ട് , രക്ഷാധികാരി ടി.എസ്. ചാക്കോ എന്നിവർ അറിയിച്ചു.

കേരളത്തിലെ ജനങ്ങൾ പ്രളയ ദുരിതത്തിൽ കഴിയുമ്പോൾ ഇവിടെ നാം ഓണം ആഘോഷിക്കുന്നതിൽ ഔചിത്യമില്ലെന്ന തിരിച്ചറിവാണ് ചില നഷ്ടങ്ങൾ സഹിച്ചിട്ടാണെങ്കിൽക്കൂടി ഓണാഘോഷം റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. മുൻകൂ ട്ടിതീരുമാനിച്ച ഓണാഘോഷം റദ്ദാക്കിയതിൽ ഖേദിക്കുന്നതായും അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതിന്റെ അന്തഃസത്ത ഉൾക്കൊള്ളുമെന്നു കരുതുന്നതായും പ്രസിഡണ്ട് കോശി കുരുവിള സെക്രട്ടറി ഫ്രാൻസിസ് ഫ്രാൻസിസ് കാരക്കാട്ട് എന്നിവർ പറഞ്ഞു.കേരളത്തിലെ കഷ്ടത അനുഭവിക്കുന്നവർക്കായി ന്യൂജേഴ്സിയിലെ നല്ലവരായ എല്ലാ മലയാളികളും കെ.സി.എഫിലേക്കു ഉദാരമായി സംഭാവന ചെയ്യണമെന്ന് ടി.എസ്. ചാക്കോ അറിയിച്ചു.

കെ.സി.എഫ് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നൽകുന്നതായിരിക്കും. കൂടുതലായി ലഭിക്കുന്ന തുക മുഴുവനും പിന്നീട് നകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്നവരുടെ ഫോൺ നമ്പറുകളിൽ വിളിക്കുക: കോശി കുരുവിള 201-450-1757, ടി.എസ്. ചാക്കോ 201-262-5979 ഫ്രാൻസിസ് കാരക്കാട്ട്, 973-931-8503, ചിന്നമ്മ പാലാട്ടി 201 836-4910, ആന്റണി കുര്യൻ, 201-836 -6537,ഏബ്രഹാം സണ്ണി 201-675-9857. ദേവസി പാലാട്ടി:201 921-9109

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.