You are Here : Home / USA News

ഇന്ന് ഫോമാ കോണ്‍ഫ്രന്‍സ് കാളില്‍ ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും സംസാരിക്കുന്നു

Text Size  

Story Dated: Friday, August 17, 2018 12:06 hrs UTC

പ്രളയക്കെടുതിയും മഴയും കേരളത്തെ പിടിച്ചുലച്ച സാഹചര്യത്തില്‍ ഫോമയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 8 30 നു ഒരു ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ഈ കോളില്‍ പങ്കെടുത്ത സംസാരിക്കാന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും മറ്റ് സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എത്തുന്നു. പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല എംഎല്‍എമാരായ രാജു എബ്രഹാം വി ടി ബല്‍റാം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ച ഫാദര്‍ ഡേവിസ് ചിറമേല്‍ അതുപോലെ മാധ്യമപ്രവര്‍ത്തകരായ ഏഷ്യാനെറ്റില്‍ നിന്നുള്ള അനില്‍ അടൂര്‍ മനോരമയില്‍ നിന്നും സന്തോഷ് ജോര്‍ജ് തുടങ്ങിയവരും ഇന്നത്തെ കോളില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു സംസാരിക്കുന്നു. കേരളത്തിന്റെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ അറിയാവുന്ന ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഈ കൊണ്ഫ്രന്‍സില്‍ കയറുന്നത് മൂലം അമേരിക്കയിലെ പ്രവാസികളായ മലയാളികള്‍ക്ക് നാട്ടിലെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന് പ്രസിഡണ്ട് ശ്രീ രാജു ചാമത്തില്‍ അഭിപ്രായപ്പെട്ടു. ഇന്നത്തെ ടെലി കോണ്ഫറന്‍സിന് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മുഴുവന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതായി സെക്രട്ടറി ജോസ് എബ്രഹാം അറിയിച്ചു. പ്രവാസി മലയാളികളുടെ എല്ലാ കരുതലും പിന്തുണയും ഈ ഉദ്യമത്തിന് പുറകില്‍ ഉണ്ടാകണമെന്ന് ഷിനു ജോസഫും മറ്റു കമ്മിറ്റി അംഗങ്ങളും അഭ്യര്‍ഥിച്ചു. For more information: Jose Abraham, Gen: Secretary FOMAA 718 619 7759

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.