You are Here : Home / USA News

നായര്‍ സംഗമം 2018ല്‍ അരങ്ങേറിയ 'കാവ്യസന്ധ്യ' ഏവരുടെയും മനം കവര്‍ന്നു

Text Size  

Story Dated: Thursday, August 16, 2018 11:46 hrs UTC

ജയപ്രകാശ് നായര്‍

ചിക്കാഗോ: ഹില്‍ട്ടണ്‍ ചിക്കാഗോയില്‍ വെച്ച് ആഗസ്റ്റ് 10 മുതല്‍ 12 വരെ നടന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമം 2018നോടനുബന്ധിച്ചു സംഘടിപ്പിച്ച 'കാവ്യസന്ധ്യ' ഏവരുടേയും മനം കവര്‍ന്നു. ഭാഷയെയും കവിതയെയും നെഞ്ചിലേറ്റുന്ന ഒരുപറ്റം ആളുകള്‍ അതില്‍ സജീവമായി പങ്കെടുത്തു. ജയപ്രകാശ് നായരുടെ സ്വാഗതമാശംസകളോടെ ചടങ്ങുകള്‍ ആരംഭിച്ചു. സ്വയം രചിച്ച കവിതകളാലപിച്ച ഡോ. ശകുന്തള രാജഗോപാല്‍, ഡോ. സുശീല രവീന്ദ്രനാഥ്, ലക്ഷ്മി ആര്‍ നായര്‍, ശ്യാം പരമേശ്വരന്‍, ആതിര സുരേഷ്, ആനന്ദ് പ്രഭാകര്‍, മഹേഷ് കൃഷ്ണന്‍ എന്നിവരുടെ കവിതകള്‍ മികച്ചുനിന്നു. തുടര്‍ന്ന് പ്രശസ്തരായ കവികളുടെ കവിതകളും ആലപിച്ചു. കുന്നപ്പള്ളില്‍ രാജഗോപാല്‍ വയലാര്‍ രാമവര്‍മ്മ രചിച്ച 'താടക എന്ന രാജകുമാരി'യും, ജയപ്രകാശ് നായര്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'താതവാക്യം' എന്ന കവിതയും ആലപിച്ചു. തികഞ്ഞ സാഹിത്യകാരനും ഒരു ഭാഷാസ്‌നേഹിയുമായ കെ. രാധാകൃഷ്ണന്‍ നായര്‍ കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീതയും', വള്ളത്തോളിന്റെ 'അച്ഛനും മകളും' എന്ന കവിതയും ശ്രുതിമധുരമായി ആലപിച്ചു. രാധാകൃഷ്ണന്‍ നായര്‍, ശ്യാം പരമേശ്വരന്‍, ജയപ്രകാശ് നായര്‍ എന്നിവരാണ് കാവ്യസന്ധ്യ സംഘടിപ്പിക്കാന്‍ നേതൃത്വം കൊടുത്തത്. രാധാകൃഷ്ണന്‍ നായരുടെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.