You are Here : Home / USA News

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓണാഘോഷപരിപാടികള്‍ ഒഴിവാക്കി

Text Size  

Story Dated: Wednesday, August 15, 2018 10:43 hrs UTC

വര്‍ഗീസ് പോത്താനിക്കാട്

ന്യൂയോര്‍ക്ക്: കേരളത്തിലെ ജനങ്ങള്‍ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള രൂക്ഷമായ കാലവര്‍ഷക്കെടുതിയിലകപ്പെട്ട് ജീവനും സ്വത്തിനും ഹാനികരമായ വന്‍ ദുരിതത്തെ നേരിടുന്ന സാഹചര്യത്തില്‍, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നതിന് തീരുമാനിച്ചു. ഓഗസ്റ്റ് 14ന് കൂടിയ 2018 ലെ കമ്മിററിയുടെയും ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഈ ആഘോഷങ്ങള്‍ക്കായി ചിലവാക്കേണ്ടിയിരുന്ന പണവും മറ്റു ഫണ്ടുകളും ചേര്‍ത്തുള്ള ഒരു തുക കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചുകൊടുക്കാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. വെളളപ്പൊക്കവും, ഉള്‍പൊട്ടലും കൊണ്ട് തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് തെല്ലൊന്ന് തലചായ്ക്കാനും ഒരു നേരത്തെ ആഹാരത്തിനുപോലും ഗതിയില്ലാതായി തീര്‍ന്ന ഹതഭാഗ്യരുടെ എണ്ണം കേരളത്തില്‍ ദൈനംദിനം കൂടി വരുമ്പോള്‍, അതു കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവുകയില്ല. ഈ അവസ്ഥയില്‍ ആവുന്നത്ര സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ പ്രവാസികളായ നമുക്ക് ഏറെ ഉത്തരവാദിത്വമുണ്ടെന്നും കേരള സമാജം അതിന് പ്രതിജ്ഞാ ബദ്ധമാണെന്നും പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് അറിയിച്ചു. സെപ്റ്റംബര്‍ 8ന് ക്യൂന്‍സിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്‌ക്കൂളില്‍ വച്ച് നടത്താനിരുന്ന ഓണാഘോഷ പരിപാടികളാണ് ഒഴിവാക്കിയത്. ഇതൊരറിയിപ്പായി കണക്കാക്കണമെന്നും, ഇതുകൊണ്ടുണ്ടായ അസൗകര്യങ്ങള്‍ സാഹചര്യങ്ങളുടെ തീവ്രത മനസ്സിലാക്കി ഉള്‍ക്കൊള്ളണമെന്നും ഏവരോടും അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റും കമ്മിറ്റിയംഗങ്ങളും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് പോത്താനിക്കാട്(പ്രസിഡന്റ്)-(917) 488-2590 ജോജോ തോമസ് (വൈസ് പ്രസിഡന്റ്)-(516) 455-9739 വിന്‍സന്റ് സിറിയാക്(സെക്രട്ടറി)-(516) 508- 8297 വര്‍ഗീസ് കെ. ജോസഫ്(ജോയിന്റ് സെക്രട്ടറി)- (516) 502- 3563 വിനോദ് കെയാര്‍കെ(ട്രഷറര്‍)-(516) 633-5208

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.