You are Here : Home / USA News

മാര്‍ത്തോമാ സൗത്ത് യൂത്ത് വെസ്റ്റ് ഫെല്ലോഷിപ് സ്‌പോര്‍ട്‌സ് ടുര്‍ണമെന്റ്

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, August 13, 2018 11:26 hrs UTC

ഹ്യൂസ്റ്റണ്‍: ഓഗസ്റ്റ് 10 , 11 (വെള്ളി,ശനി) തീയതികളില്‍ ഹ്യൂസ്റ്റണ്‍ എം. ഐ.ത്രീ.ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട മാര്‍ത്തോമാ സൗത്ത് വെസ്റ്റ് യൂത്ത് ഫെല്ലോഷിപ് സ്‌പോര്‍ട്‌സ് ടുര്‍ണമെന്റ് ആയിരത്തിലധികം കാണികളെ കൊണ്ട് നിറയപ്പെട്ടതു അമേരിക്കയില്‍ ഒരു ചരിത്രമായി മാറി. ഡാളസ്, ഒക്ലഹോമ, ഹ്യൂസ്റ്റണ്‍ ഉള്‍പ്പെട്ട അമേരിക്കന് സൗത്ത് വെസ്റ്റ് മാര്‍ത്തോമാ യൂത്ത് ഫെല്ലോഷിപ് റീജിയണല്‍ ഭാരവാഹികള്‍ ആഥിഥേയത്വം നല്‍കി നടത്തപ്പെട്ട ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് മറ്റു സഭാവിഭവങ്ങള്‍ക്കു മാതൃകയായി എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഡാളസ് ഒക്ലഹോമ, ഹ്യൂസ്റ്റണ്‍ പള്ളികളിലെയും അച്ചന്മാരും, ഭാരവാഹികളും, മിക്ക പള്ളികളിയെയും നല്ലൊരു ശതമാനം ഇടവക ജനങ്ങളും ഈ ടുര്‍ണമെന്റ് കാണികള്‍ ആയിരുന്നു. അമേരിക്കയിലെ ആദ്യ സിറ്റി മേയര്‍ ശ്രീ.സജി. പി. ജോര്‍ജ്, ഡാലസില്‍ ശ്രേദ്ധേയനായി മാറിക്കൊണ്ടിരിക്കുന്ന ശ്രീ. ഫിലിപ്പ് ശാമുവേല്‍ എന്നിവരുടെ നിറ സാന്നിദ്ധ്യം ശ്രേദ്ധേയമായിരുന്നു. ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ പള്ളിയിലെ ചില വ്യക്തികള്‍ ഓഡിറ്റോറിയത്തില്‍ എത്തിയ കാണികകള്‍ക്കു ലഞ്ച്, ഡിന്നര്‍ വിരുന്നു ഭാവിയില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന യൂത്ത് സംരംഭങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നായിരുന്നു വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രാരംഭ പ്രാത്ഥനയോടു കൂടി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് തുടക്കമിട്ടു.

വളരെ ആവേശത്തോടു കൂടി സൗത്ത് വെസ്റ്റ് റീജിയണ്‍ മാര്‍ത്തോമാ സഭയിലെ യൂത്തു സുഹൃത്തുക്കള്‍ കാട്ടിയ മത്സരം ഭാവി തലമുറക്കു ഏറ്റം പ്രചോദനം നല്‍കുന്ന ഒന്നായിരുന്നു. ക്രോസ്സ് വേ, ലൂണാ, ട്രിനിറ്റി, ഇമ്മാനുവേല്‍ തുടങ്ങിയ ഇടവകളിലെ മുപ്പത്തിയഞ്ച് വയസ്സില്‍ കൂടിയ സഭാംഗങ്ങള്‍ക്കു മത്സരം ഒരുക്കിയത് ഒരു പ്രത്യേകത ആയിരുന്നു. വളരെ അച്ചടക്കത്തോട് കൂടി നടത്തപ്പെട്ട ഈ വര്‍ഷത്തെ യൂത്തിന്റെ ടുര്‍ണമെന്റ് ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ട്രിനിറ്റി മാത്തോമാ പള്ളിയില്‍ നടത്തപ്പെട്ട ട്രോഫി വിതരണ ചടങ്ങുകളോടു കൂടി സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.