You are Here : Home / USA News

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, August 09, 2018 11:15 hrs UTC

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്താറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഇരുപത്തിരണ്ടാമത് ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്ത നയിക്കുന്ന ധ്യാനയോഗവും സെപ്റ്റംബര്‍ 1 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 8 ശനിയാഴ്ച വരെ എട്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 1ാം തീയതി ശനിയാഴ്ച വികാരി റവ ഫാ. ബിജോ മാത്യുവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ പെരുന്നാള്‍ ആരംഭിക്കും. കാലം ചെയ്ത പുണ്യശ്ലോകനും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂന്‍ മോര്‍ ബസേലിയോസ് പൗലൂസ് ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപത്തിരണ്ടാമത് ദുഖ്‌റോനോ പെരുന്നാള്‍ അന്നേ ദിവസം പ്രത്യേക പ്രാത്ഥനകളോടും നേര്‍ച്ച വിളമ്പോടും കൂടെ നടത്തും.

 

സെപ്തംബര്‍ 2ാം തീയതി ഞായറാഴ്ച മലങ്കര അതിഭദ്രാസന സെക്രട്ടറി റവ. ഫാ ജെറി ജേക്കബ് എം.ഡി.യുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സെപ്റ്റംബര്‍ 3ാം തീയതി രാവിലെ 9:45 ന് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, 10 മണിക്ക് പ്രാംരംഭ പ്രാര്‍ത്ഥന, 10:15 ന് സെന്റ് മേരീസ് ഗായക സംഘത്തിന്റെ ഗാനാലാപനം. തുടര്‍ന്ന് 10:30 ന് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി നയിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള ധ്യാനയോഗം ആരംഭിക്കുന്നതാണ്. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും യുജനങ്ങള്‍ക്കുമായി ഡീക്കന്‍ അജീഷ് മാത്യുവും ഡോ. മാറ്റ് കുര്യാക്കോസും ചേര്‍ന്ന് നയിക്കുന്ന പ്രത്യേക റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്. 12:30 ന് ഉച്ചനമസ്‌ക്കാരം, 12:45 ന് നേര്‍ച്ച ഭക്ഷണത്തിനുശേഷം വീണ്ടും ധ്യാനയോഗങ്ങള്‍ ആരംഭിച്ച് വൈകിട്ട് 4:00 മണിക്ക് വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും ആശിര്‍വാദത്തോടും കൂടി അവസാനിക്കുന്നതുമാണ്. സെപ്റ്റംബര്‍ 4,5 തീയതികളില്‍ വൈകിട്ട് 6:00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനക്ക് ശേഷം 6:45 ന് സെന്റ് മേരീസ് ഗായക സംഘത്തിന്റെ ഗാനാലാപനം, 7:00 മണിക്ക് അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. 8:00 മണിക്ക് ആശിര്‍വാദത്തോടും നേര്‍ച്ച വിളമ്പോടും കൂടി അവസാനിക്കുന്നതുമാണ്. സെപ്റ്റംബര്‍ 6 ,7 തീയതികളില്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍നയോടുകൂടി ആരംഭിച്ചു വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനക്ക് ശേഷം 6:45 ന് സെന്റ് മേരീസ് ഗായക സംഘത്തിന്റെ ഗാനാലാപനം, 7:00 മണിക്ക് റവ. ഫാ ജേക്കബ് ജോസഫ്, (സെപ്റ്റംബര്‍ 6 ന് ), റവ. ഫാ. ജോസഫ് വര്‍ഗീസ് (സെപ്റ്റംബര്‍ 7 ന് ) എന്നിവര്‍ നയിക്കുന്ന സുവിശേഷ പ്രസംഗങ്ങള്‍ക്കുശേഷം വൈകിട്ട് രാത്രി 8:00 മണിക്ക് ആശിര്‍വാദത്തോടും നേര്‍ച്ച വിളമ്പോടും കൂടി അവസാനിക്കുന്നതുമാണ്. വി. ദൈവ മാതാവിന്റെ പെരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ 8ാം തീയതി രാവിലെ 8:30ന് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചു ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി. യല്‍ദോ മോര്‍ തീത്തോസ്, മെത്രാപ്പോലീത്തായെ വൈദികരുടെയും മാനേജിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലും, ഇടവക ജനങ്ങളുടെ സഹകരണത്തിലും, ഭക്തിയാദരവോടുകൂടി ദേവാലയത്തിലേക്ക് സ്വീകരിച്ചതിനുശേഷം അഭി. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍, വന്ദ്യ ഐസക് പൈലി എന്നീ കോര്‍ എപ്പിസ്‌ക്കോപ്പാമാരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നതാണ്. തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ച വിളമ്പോടും ആശിര്‍വാദത്തോടും കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതായിരിക്കും. പെരുന്നാള്‍ ഏറ്റവും സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവക ചെയ്തു കഴിഞ്ഞു. മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ ബിജോ മാത്യു (വികാരി & പ്രസിഡന്റ്) 404 702 8284, ഐസക് വര്‍ഗീസ് (വൈസ് പ്രസിഡന്റ്) 914 330 1612, ലത കോശി (സെക്രട്ടറി) 914 434 6047, മഞ്ജു തോമസ് (ജോയിന്റ് സെക്രട്ടറി) 845 653 ണ്ട6533, ലില്ലി കുഴിയാഞ്ഞാല്‍ (ട്രഷറര്‍) 914 886 ണ്ട8157. Church Address: 101 Pondfield Road West, Bronxville, NY 10708 www.stmaryswhiteplains.com www.facebook.com/StMarysJacobiteSyriacOrthodoxChurchOfWhitePlains

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.