You are Here : Home / USA News

എം.സി ചാക്കോ (ജോണിക്കുട്ടി) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

Text Size  

Story Dated: Friday, August 03, 2018 11:32 hrs UTC

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: റാന്നി ചേത്തയ്ക്കല്‍ മാളിയേക്കല്‍പറമ്പില്‍ പരേതരായ വര്‍ക്കിചാക്കോയുടെയും, അന്നമ്മ ചാക്കോയുടെയും പ്രിയപുത്രന്‍ എം.സി ചാക്കോ (ജോണിക്കുട്ടി, 71 വയസ് ) ഫിലാഡല്‍ഫിയായില്‍ ഓഗസ്റ്റ് 01-ന് നിര്യാതനായി. 1999-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹത്തിന്റെ ഭാര്യ പത്തനംത്തിട്ട പൊയ്കയില്‍ ജോര്‍ജ്ജ് തര്യന്റെയും സാറാമ്മ ജോര്‍ജ്ജിന്റെയും മകള്‍ ആനിയമ്മയാണ്. മക്കള്‍: ഷീബ ചാക്കോ, ഷീജ ചാക്കോ, ഷൈബു ചാക്കോ മരുമക്കള്‍: അനൂപ് വറുഗീസ്,ജോസി ജോര്‍ജ്ജ്, കൊച്ചുമകന്‍: അഡോണ്‍ വറുഗീസ് എം.സി ചാക്കോ ഫിലാഡല്‍ഫിയായിലെ സാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷനിലെ സജീവ പ്രവര്‍ത്തകനും 2018-ലെ ഓഡിറ്ററായി പ്രവര്‍ത്തിച്ചുകൊണ്‍ടിരിക്കുകയുമായിരുന്നു. പൊതുദര്‍ശനം:ഓഗസ്റ്റ് 3 വെള്ളിവൈകുന്നേരം 6:30 മുതല്‍ 9:00 വരെ ക്രിസ്സ്‌തോസ് മാര്‍ത്തോമചര്‍ച്ച് (9999 Gantry Road, Philadelphia, PA 19115) സംസ്ക്കാരശുശ്രൂഷ: ഓഗസ്റ്റ് 4 ശനി രാവിലെ 9:00 മുതല്‍ 11:00 വരെ ക്രിസ്സ്‌തോസ് മാര്‍ത്തോമചര്‍ച്ച് (9999 Gantry Road, Philadelphia, PA 19115) തുടര്‍ന്ന് ശവസംസ്ക്കാരം Forrest Hill cemetery, Huntingdon Vally, PA 19006 ല്‍ നടക്കും. ബന്ധുമിത്രാധികള്‍ ഇതൊരറിയിപ്പായിസ്വീകരിക്കുക. കൂടുതല്‍.വിവരങ്ങള്‍ക്ക്: ഷൈബു ചാക്കോ: 215-313-9658, അലക്‌സ് തോമസ്: 215-50-5268, സെബാസ്റ്റ്യന്‍ ആലപ്പാട്ട്: 215-856-0633

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.