You are Here : Home / USA News

അമേരിക്കയിലെ അന്താരാഷ്ട്ര ഫൂട്ട് ബോൾ ചാമ്പ്യൻ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പ്

Text Size  

Story Dated: Friday, July 27, 2018 12:26 hrs UTC

ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നിൽ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായെത്തുകയാണ്. അമേരിക്കൻ മണ്ണിൽ ലോക പ്രശസ്ത ഫൂട്ട് ബോൾ താരങ്ങൾ അണിനിരക്കുന്ന ചാമ്പ്യൻഷിപ്പ് മത്സരം നടക്കുന്നു. ഇഷ്ട താരങ്ങളെ കാണാൻ വൻ തിരക്ക്. ലോകമെങ്ങുമുള്ള മലയാളി ഫൂട്ട് ബോൾ പ്രേമികൾക്ക് ഈ ഉത്സവത്തിന്റെ പ്രശക്ത ഭാഗങ്ങൾ കാണാൻ അവസരമൊരുക്കുകയാണ് ഏഷ്യനെറ്റ് യൂ.എസ്.റൗണ്ടപ്പിന്റെ ഈ എപ്പിസോഡിൽ. മറ്റു വാർത്തകൾ: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 226 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി സ്ഥാനമേറ്റു. ഹോളിവുഡ് വാർത്തകളിൽ പുതിയ ചിത്രമായ ക്രിസ്റ്റഫർ റോബിന്റെ വിശേഷങ്ങളാണ്. ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ വൈ -സ് മെൻ ക്ലബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ന്യൂജേഴ്‌സിയിലെ മലയാളി സംഗമമായ നാട്ടുകൂട്ടത്തിന്റെ കുടുംബ സംഗമം, ന്യൂയോർക്കിലെ ലേക്ക് ജോർജിൽ വച്ചു നടന്നു. കേരളവും മലയാള ഭാഷയും നെഞ്ചിലേറ്റി നടക്കുന്ന അമേരിക്കൻ യുവതി കോർട്ട്‌നി കേനുയുമായി നിഷ എറിക്ക് നടത്തുന്ന ചെറു അഭിമുഖം. ഒപ്പം ചിക്കാഗോയിലും പരിസരത്തുമായി, കോട്ടയത്തെ പാല -മീനച്ചിൽ ഭാഗങ്ങളിൽ നിന്നു കുടിയേറി പാർക്കുന്നവരുടെ കൂട്ടായ്മയുടെ കുടുംബ സംഗമം, ചിക്കാഗോയ്ക്കടുത്ത് മോർട്ടൻ ഗ്രോവിലുള്ള ലിൻ വുഡ് പാർക്കിൽ വച്ച് നടന്നു. ഈ എപ്പിസോഡിന്റെ അവതാരകൻ, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോറും ക്യാമറാ എഡിറ്റിംഗ് ഷിജോ പൗലോസുമാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.