You are Here : Home / USA News

വചനമാരി ഇന്നു മുതല്‍ ഡാളസില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 27, 2018 12:10 hrs UTC

വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന ഡാളസ് പട്ടണത്തിന്റെ ആത്മാവിനും, ശരീരത്തിനും ജീവനും തണുപ്പും നല്കിക്കൊണ്ട് വചനമാരി ഇന്നുമുതല്‍ ഡാളസ് പട്ടണത്തില്‍ ആരംഭിക്കുന്നു. അമേരിക്കയിലെ അതിവേഗം വളരുന്ന മലയാളി സഭകളില്‍ ഒന്നായ ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ചിന്റെ ആനുവല്‍ കണ്‍വന്‍ഷന്‍ ഇന്നുമുതല്‍ ആരംഭിക്കുന്നു. Heavenly Call Mission Church 2605 LBJ Freeway, Dallas, TX 75234 -ല്‍ ജൂലൈ 27 വെള്ളി മുതല്‍ 28 ശനി വരെ എല്ലാ ദിവസവും വൈകിട്ട് 6.30-നും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10.30-നും ദൈവ വചന പ്രഘോഷണവും, ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും. ഈ നൂറ്റാണ്ടില്‍ മലയാളക്കരയില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റര്‍ ജോമോന്‍ കോട്ടയം ( Joemon Joseph) ഈ ദിവസങ്ങളില്‍ ശുശ്രൂഷിക്കും. കാലിഫോര്‍ണിയ, മിനിയാപ്പോളിസ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ തുടങ്ങിയ നഗരങ്ങളില്‍ നടന്ന വചന ശുശ്രൂഷകള്‍ക്ക് ശേഷമാണ് അദ്ദേഹം ഡാളസില്‍ എത്തുന്നത്. ഈ നൂറ്റാണ്ടില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന റവ. ഡോ. പി.ജി വര്‍ഗീസ്, റവ.ഡോ. എം.എ വര്‍ഗീസ്, ഡോ. തോമസ് ഏബ്രഹാം (ഹെവന്‍ലി ഫീസ്റ്റ്), ബ്രദര്‍ ഡാമിയന്‍ & സിസ്റ്റര്‍ ക്ഷമാ (ബ്ലസിംഗ് സെന്റര്‍ കൊച്ചി), പ്രോഫെറ്റ് സോമച്ചന്‍ പുനലൂര്‍, പാസ്റ്റര്‍ ടിനു ജോര്‍ജ്, പാസ്റ്റര്‍ റെയ്‌സണ്‍ തോമസ് തുടങ്ങിയവര്‍ ഈ സഭയില്‍ ശുശ്രൂഷിച്ചിട്ടുണ്ട്. ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ച് സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്റര്‍ റവ. രഞ്ജിത്ത് ജോണിനോടൊപ്പം തന്റെ ഭാര്യയും 5 ആണ്‍മക്കളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. 5 മക്കളും വര്‍ഷിപ്പ് ടീമിലും, സൗണ്ട് & കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും സജീവമാണ്. നോര്‍ത്ത് ഇന്ത്യയില്‍ വര്‍ഷത്തില്‍ പല പ്രാവശ്യം സന്ദര്‍ശിച്ച് മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന പാസ്റ്റര്‍ രഞ്ജിത്ത്, ഡാളസിലെ പ്രമുഖ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നു. ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും ഇന്നുമുതല്‍ ആരംഭിക്കുന്ന യോഗത്തിലേക്ക് സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 214 422 6208, www.heavenlycall.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.