You are Here : Home / USA News

ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 16-ന്

Text Size  

Story Dated: Wednesday, July 25, 2018 11:36 hrs UTC

ഇ-മലയാളിയുടെ സാഹിത്യ പുരസ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 16-നു സമ്മാനിക്കും. ഓറഞ്ച്ബര്‍ഗിലെ (റോക്ക് ലാന്‍ഡ് കൗണ്ടി) സിറ്റാര്‍ പാലസില്‍ വച്ച് മൂന്നു മുതല്‍ 7 വരെയാണു ചടങ്ങ്. മൂന്നു മണിക്ക് സാഹിത്യ ചര്‍ച്ചയും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും. ചടങ്ങിലേക്കു എല്ലാവര്‍ക്കും സ്വാഗതം. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും ഇ-മലയാളിയുടെ എക്കാലത്തേയും ലക്ഷ്യങ്ങളില്‍ ഒന്നാണ്. വായനക്കാരില്ലെന്ന പരാതിയുണ്ടായിട്ടും സാഹിത്യ വാസനയുള്ള അമേരിക്കന്‍ മലയാളികള്‍ എഴുതുന്നു. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് സാഹിത്യത്തിനു വിലകല്‍പ്പിക്കുന്ന ഒരു പ്രസിദ്ധീകരണമെന്ന നിലയില്‍ ഇ-മലയാളിയുടെ കടമയായി കരുതുന്നു. സാഹിത്യ ക്രുതികള്‍ അതാത് സമൂഹത്തിന്റെ കണ്ണാടിയാണ്. എഴുത്തുകാര്‍ അവരുടെ രചനകളിലൂടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങള്‍ ചിത്രീകരിക്കുക മാത്രമല്ല മാറ്റങ്ങളും സ്രുഷ്ടിക്കുന്നു കഴിഞ്ഞ വര്‍ഷംഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ രചനകളെ വിലയിരുത്തി താഴെപറയുന്നവരെ ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡിനായി തെരെഞ്ഞെടുത്തത് മുമ്പ് അറിയിച്ചിരുന്നല്ലോ. സഹിത്യ രംഗത്തെ സമഗ്ര സംഭാവന : ശ്രീ ജോണ്‍ വേറ്റം കഥ: നിര്‍ഭാഗ്യവശാല്‍ നല്ല കഥകളൊന്നും 2107 ല്‍ കിട്ടിയില്ല.

കവിത: ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം ലേഖനം: ശ്രീ ജോസഫ് പടന്നമാക്കല്‍ വായനക്കാരുടെ പ്രിയ എഴുത്തുകാരന്‍ ശ്രീ കോരസണ്‍ വര്‍ഗ്ഗീസ് ആസ്വാദനം/പുസ്തകപരിചയം: ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍ ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം: സരോജ വര്‍ഗ്ഗീസ് പ്രതികരണങ്ങള്‍: ശ്രീ സി. ആന്‍ഡ്രൂസ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍/പ്രവാസാനുഭവങ്ങള്‍: ശ്രീ ജോണ്‍ ബി കുന്തറ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എഴുതുന്നതൊന്നും നല്ലതല്ലെന്നു പൊതുവായി പറഞ്ഞ് ആക്ഷേപിക്കുന്ന പ്രവണത ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എഴുത്തുകാര്‍ക്ക് പ്രോത്സാഹനവും, അംഗീകാരവും നല്‍കുന്നതിലൂടെ സാഹിത്യ രംഗത്തു മാറ്റം വരുമെന്നു ഞങ്ങള്‍ കരുതുന്നു.

സ്‌നേഹത്തോടെ ഇ-മലയാളി പത്രാധിപ സമിതി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.