You are Here : Home / USA News

കീന്‍ പത്താം വാര്‍ഷിക കിക്ക്ഓഫ് മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

Text Size  

Story Dated: Sunday, July 15, 2018 03:50 hrs UTC

ന്യൂയോര്‍ക്ക്: കേരള എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പത്താം വാര്‍ഷിക കിക്ക്ഓഫ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പദ്മശ്രീ സോമസുന്ദരത്തിന് പ്രഥമ ടിക്കറ്റ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഒക്‌ടോബര്‍ 20-നു ന്യൂജേഴ്‌സിയിലെ ഹോട്ടല്‍ എഡിസണില്‍ വച്ചു നടത്തുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ മുന്‍ പ്രസിഡന്റുമാരായ ജയ്‌സണ്‍ അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ്, പ്രീത നമ്പ്യാര്‍ എന്നിവരടങ്ങിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി പ്രസിഡന്റ് കോശി പ്രകാശ് അറിയിച്ചു. വനിതാ കമ്മീഷന്‍ ചെയര്‍ ഷാഹിദ കമാല്‍ തദവസരത്തില്‍ സന്നിഹിതയായിരുന്നു. സെക്രട്ടറി റെജിമോന്‍ ഏബ്രഹാം സ്വാഗതവും, ജോയിന്റ് ട്രഷറര്‍ ദീപു വര്‍ഗീസ് കൃതജ്ഞതയും പറഞ്ഞു. ഒക്‌ടോബര്‍ 20-ന് വൈകുന്നേരം 5.30-ന് എല്ലാ എന്‍ജിനീയേഴ്‌സിനേയും എഡിസണിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ബോര്‍ഡ് ഓഫ് ട്രസ്റ്റിക്കുവേണ്ടി ചെയര്‍മാന്‍ ബെന്നി കുര്യനും അറിയിച്ചു.

നീന സുധീറും, മാലിനി നായരും സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഷാജു കുര്യാക്കോസ്, നോബിള്‍ വര്‍ഗീസ്, അജിത് ചിറയില്‍ എന്നിവര്‍ കീന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. കെ.ജെ. ഗ്രിഗറി, ജയിന്‍ അലക്‌സാണ്ടര്‍, മനോജ് ജോണ്‍, ലിസി ഫിലിപ്പ് എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിയാറ്റിലിലെ പ്രമുഖ വ്യവസായി ജോണ്‍ ടൈറ്റസിനെ ആദരിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചതായി ചെയര്‍മാന്‍ ജയ്‌സണ്‍ അലക്‌സ് അറിയിച്ചു. ന്യൂജേഴ്‌സിയിലെ സ്പ്രിംഗ്‌ളര്‍ കമ്പനി സി.ഇ.ഒ രാഗി തോമസ് ആയിരിക്കും കീനോട്ട് സ്പീക്കര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keanusa.org പ്രകാശ് കോശി (914 450 0884), റജിമോന്‍ ഏബ്രഹാം (908 240 3780), ജയ്‌സണ്‍ അലക്‌സ് (914 645 9899), നീന സുധീര്‍ (732 789 8262).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.