You are Here : Home / USA News

20--മത് 56 മാമാങ്കത്തിന് സാഹോദര്യത്തിന്റെ നഗരിയില്‍ കൊടി ഉയരുന്നു

Text Size  

Story Dated: Saturday, July 14, 2018 12:32 hrs UTC

സന്തോഷ് ഏബ്രഹാം

ഫിലാഡല്‍ഫിയാ: മനസിന് ആനന്ദവും ഉല്ലാസവും നല്‍കി പുത്തന്‍ ഉണര്‍വേകുന്ന 20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിം മലയാളികള്‍ക്ക് എന്നും ഹരമാണ്. എല്ലാവര്‍ഷവും അമേരിക്കയിലേയും ക്യാനഡയിലേയും പ്രധാന നഗരങ്ങളിലായി അരങ്ങേറുന്ന ഈ ഉത്സവത്തിന് ഓരോ വര്‍ഷവും അതിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. 20-ാമത് ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിം സെപ്റ്റംബര്‍ 28,29,30 തിയതികളില്‍ ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടലില്‍ വച്ച് (3499 സ്ട്രീറ്റ് റോഡ്, ബെന്‍സലേം, പി.എ. 19020) നടത്തപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70ല്‍ പരം ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ചെയര്‍മാന്‍ സാബു സ്‌കറിയ അറിയിച്ചു. കഴിഞ്ഞ 19 വര്‍ഷമായി നോര്‍ത്ത് അമേരിക്കയുടെ വിവിധ നരഗങ്ങളില്‍വച്ച് നടക്കുന്ന മത്സരം ഈവര്‍ഷം ആതിഥേയത്വം വഹിക്കുന്നത് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയാ (മാപ്പ്) ആണ്. മത്സരവിജയികള്‍ക്ക് യഥാക്രമം 2000, 1500, 1200, 900 എന്നീ ക്യാഷ് അവാര്‍ഡും ട്രോഫിയും മികച്ച കളിക്കാരന് 100 ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കുന്നതാണ്.

സാബുസ്‌കറിയ, ചെയര്‍മാന്‍, ജോണ്‍സണ്‍മാത്യു, ഇവന്റ് മാനേജര്‍, ജോസഫ് മാത്യു-നാഷണല്‍ കോ ഓഡിനേറ്റര്‍, എന്നിവര്‍ വിവിധ കമ്മിറ്റികളെ ഏകോപിച്ചുകൊണ്ട് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിന്റെ പരിപൂര്‍ണ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്- സാബു സ്‌കറിയ - ചെയര്‍മാന്‍ 267-980-7923 ജോണ്‍സണ്‍ മാത്യു- ഇവന്റ് മാനേജര്‍ - 215 740-9486 ജോസഫ് മാത്യു - നാഷണല്‍ കോഓഡിനേറ്റര്‍ - 248-787-6822 അനുസ്‌കറിയ- മാപ്പ് പ്രസിഡന്റ് -267-496-2423 തോമസ് ചാ@ി- ജനറല്‍ സെക്രട്ടറി - 201-446- 5027 ഷാലു പൊന്നൂസ് - ട്രഷറര്‍- 203- 482- 9122

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.