You are Here : Home / USA News

കലാപരിപാടികള്‍; കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ തയ്യാറാകുന്നു

Text Size  

Story Dated: Wednesday, July 11, 2018 11:36 hrs UTC

രാജന്‍ വാഴപ്പള്ളില്‍

ന്യൂയോര്‍ക്ക് : കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് കലാപരിപാടികള്‍ ജൂലൈ 19 വ്യാഴാഴ്ച 7.30 ന് തുടങ്ങും. ഭദ്രാസനത്തിന്റെ ഇടവകകളില്‍ നിന്നുമുള്ള തിരഞ്ഞെടുത്ത പരിപാടികള്‍ കോണ്‍ഫറന്‍സിന്റെ ഇടവേളകളില്‍ അവതരിപ്പിക്കും. ബൈബിള്‍ സംബന്ധമായതും അല്ലാത്തതുമായ ചിത്രീകരണങ്ങള്‍, നൃത്തങ്ങള്‍, ഗാനാലാപനങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ ആണ് ക്രമീകരിച്ചിയ്ക്കുന്നതെന്ന് കോഓര്‍ഡിനേറ്റര്‍ ആശാ ജോര്‍ജ് അറിയിച്ചു. പ്രോഗ്രാമിന്റെ എംസിമാര്‍ ജോവല്‍ കുര്യനും, കൃപയാ വര്‍ഗീസും ആണ്. വിവരങ്ങള്‍ക്ക്: ആശാ ജോര്‍ജ്: 973 600 2127. കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു ന്യുയോര്‍ക്ക് ന്മ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ എന്ന ന്യൂസ് ബുള്ളറ്റിന്‍ ടീം ഈ വര്‍ഷവും സജീവമായി. പ്രസിദ്ധീകരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് എഡിറ്റര്‍ ഫാ. ഷിബു ഡാനിയേല്‍ അറിയിച്ചു.

 

ന്യൂസ് ലെറ്ററില്‍ കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ എന്നു പേരിട്ടത് ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് ആണെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ പറഞ്ഞു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെ തന്നെ പ്രിന്റ് എഡീഷനായും സോഷ്യല്‍ മീഡിയാ വഴിയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാക്കുന്ന വിധത്തിലാണ് ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നത്. ചീഫ് എഡിറ്റര്‍ ഫാ. ഷിബു ഡാനിയേലിനോടൊപ്പം പരിചയ സമ്പന്നരായ ഒരു ടീം ആണ് പ്രവര്‍ത്തിയ്ക്കുന്നത്. ലിന്‍സി തോമസ്, വര്‍ഗീസ് പോത്തനിക്കാട്, ഈപ്പന്‍ മാത്തന്‍, ഫിലിപ്പോസ് ഫിലിപ്പ്, സുനോജ് തമ്പി, രാജന്‍ യോഹന്നാന്‍ എന്നിവരാണ് ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ കോണ്‍ട്രിബ്യൂട്ടിക്ക് എഡിറ്റേഴ്‌സായി പ്രവര്‍ത്തിയ്ക്കുന്നത്. ദിനപത്രങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നതുപോലെ തന്നെയാണ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും കോണ്‍ഫറന്‍സിലെ വിവിധ സെക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കറസ്‌പോണ്ടന്റുമാരും ഉണ്ട്. ഇവര്‍ വാര്‍ത്തകള്‍ നന്നായി എഡിറ്റ് ചെയ്ത് പേജ് വിന്യാസം പൂര്‍ത്തിയാക്കുകയും പ്രിന്റ് ചെയ്യാനുമാണ് തീരുമാനമെന്ന് കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.