You are Here : Home / USA News

വ്യവസായ പ്രമുഖര്‍ പിണറായി വിജയനുമായി ചര്‍ച്ച നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 11, 2018 11:30 hrs UTC

ഫിലഡല്‍ഫിയ: അമേരിക്കന്‍ പ്രവാസി മലയാളികളും അമേരിക്കന്‍ വ്യവസായ പ്രമുഖരുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെ കുറിച്ചു വിശദമായി ചര്‍ച്ച നടത്തി. കേരള ടൂറിസം വകുപ്പു മന്ത്രി കടകംപിള്ളി സുരേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു. ഫിലഡല്‍ഫിയയില്‍ നടന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. വേസ്റ്റ് മാനേജ്‌മെന്റ് (മാലിന്യ നിര്‍മാര്‍ജന പദ്ധതി) എക്കോ ടൂറിസം എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. പോള്‍ ഇ. മാത്യൂ, പോള്‍ പി. പറമ്പി, മൈക്കിള്‍ ബ്രമ്മര്‍, റബേക്ക പാര്‍കിന്‍സ്, കാതലിന്‍ മിസ്ട്രി, ഡോ. കൃഷ്ണ ബനോഡ, ഡോ. അനിരുദ്ധന്‍, റജി ലൂക്കോസ്, പോള്‍ കറുകപിള്ളില്‍, റജി ജേക്കബ് കാരക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും ഈ പദ്ധതികള്‍ വിജയിക്കണമെങ്കില്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്ന് പോള്‍ ഇ. മാത്യുവും, പോള്‍ പി. പറമ്പിലും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.