You are Here : Home / USA News

2019 പി.സി.എൻ.എ.കെ മയാമിയിൽ

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Monday, July 09, 2018 11:22 hrs UTC

ഫ്ലോറിഡ : 2019 ജൂലൈയിൽ ഫ്ലോറിഡയിലെ മയാമിയിൽ നടക്കുന്ന പി.സി.എൻ.എ.കെ 37 മത് പെന്തക്കോസ്തൽ കോൺഫ്രൻസ് ജൂലൈ 4 മുതൽ 7വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിനോടനുബന്ധിച്ചുള്ള ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടും. ബോസ്റ്റൺ സ്പ്രിങ്ങ്ഫീൽഡിൽ വെച്ച് നടത്തപ്പെട്ട 36- മത് സമ്മേളനത്തിൽ നാഷണൽ കമ്മറ്റിയെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ. സി. ജോൺ (ഫ്ലോറിഡ), നാഷണൽ കൺവീനർ, വിജു തോമസ് (ഡാളസ്) നാഷണൽ സെക്രട്ടറി, ബിജു ജോർജ്ജ് (കാനഡ) നാഷണൽ ട്രഷറർ, ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം (ഫ്ലോറിഡ) നാഷണൽ യൂത്ത് കോർഡിനേറ്റർ എന്നിവരടങ്ങുന്നതാണു തിരഞ്ഞെടുക്കപ്പെട്ട പുതിയ സമിതി. നാഷണൽ മീഡിയ കോർഡിനേറ്ററായി കുര്യൻ സഖറിയ (ഒക്കലഹോമ) യേയും തിരെഞ്ഞെടുുത്തു. ദേശിയ സമിതി അംഗങ്ങളായി അനു മാത്യു (അരിസോണ), ഫിൽസൺ തോമസ് ( കണേറ്റിക്കട്ട് ), സ്റ്റാൻലി കൊട്ടയാടിയിൽ ((ജോർജ്ജിയ), സാം വർഗ്ഗീസ് (വാൻകൂവർ), സാജൻ തോമസ് (സൗത്ത് ഫ്ലോറിഡ), ഡോ. വിജി തോമസ് ( മിഷിഗൺ), പാസ്റ്റർ ജോർജ്ജ് പി. ചാക്കോ, സാബി കോശി (ന്യൂയോർക്ക്), ജോൺസൺ ഉമ്മൻ (ഇല്ലിനോയിസ്), അലക്സ് ഇടിക്കുള ( നോർത്ത് കരോളിന), പാസ്റ്റർ സ്റ്റാൻലി ജോസഫ് (ന്യൂജേഴ്സി), സ്റ്റാൻലി സെഖറിയ (ഒഹായോ), കുര്യൻ സഖറിയാ ( ഒക്കലഹോമ), സാം കുരുവിള (പെൻസിൽവേനിയ), പാസ്റ്റർ സാംകുട്ടി വർഗ്ഗീസ് (ടെന്നസി), പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ബെൻ ജോൺസ് ( സൗത്ത് കരോളിന), ഷിബു വർഗ്ഗീസ് ( വെർജീനിയ), പാസ്റ്റർ ഫിന്നി ബെഞ്ചമിൻ വർഗ്ഗീസ് ( ഡെലവെയർ), എന്നിവരെയും സംസ്ഥാന പ്രതിനിധികളായി തിരഞ്ഞെടുത്തു.

 

നാഷണൽ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ. സി. ജോൺ ( ഫ്ലോറിഡ), സുവിശേഷ പ്രവർത്തനങ്ങൾക്കായി തിരുവല്ല കവിയൂരിൽ നിന്നും കന്യാകുമാരിയിലേക്ക് കുടിയേറി പാർത്ത കവിയൂർ കാതേട്ട് ചെറിയാൻ ഉപദേശി- മറിയാമ്മ ദമ്പതികളുടെ മകനാണ്. മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ പഠനാനന്തരം കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിലും ദൈവവചന പഠന നടത്തി. പരേതനായ പാസ്റ്റർ കെ. ഇ. ഏബ്രഹാമിന്റെ ഒപ്പം താമസിച്ച് ശുശ്രൂഷകളിൽ പരിശീലനം ലഭിച്ചശേഷം മുപ്പത്തഞ്ച് വർഷമായി അമേരിക്കയിൽ കുടുംബത്തോടൊപ്പം താമസിച്ച്, ഒക്കലഹോമ സിറ്റി, സൗത്ത് ഫ്ലോറിഡ എന്നിവടങ്ങളിലെ ഐ. പി. സി. സഭകളിൽ ദൈവശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു. നിലവിൽ ജനറൽ കൗൺസിൽ പ്രസ്ബിറ്ററിയംഗമായ പാസ്റ്റർ കെ.സി ജോൺ പെന്തക്കോ സ്തൽ കോൺഫ്രൻസിന്റെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്. സൗത്ത് ഫ്ലോറിഡ ഐ.പി.സി.സഭാ ശുശ്രൂഷകനായ ഇദ്ദേഹം മികച്ച സംഘാടകനും, വേദാദ്ധ്യാപകനുമാണ്. ഭാര്യ: സാറാമ്മ. മക്കൾ: ഗ്രെയ്സ്, ആനി, ലിസ. നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ വിജു തോമസ് ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫ്രൻസിന്റെ നാഷണൽ സെക്രട്ടറിയായി മൂന്നു തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ ഇദ്ധേഹം ന്യൂയോർക്ക് പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പിന്റെയും, പെന്തക്കോസ്തൽ യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിന്റേയും, നേതൃത്വ നിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡെൽറ്റ എയർലൈനിൽ ജോലി ചെയ്തുതുവരുന്ന ഇദ്ദേഹം ഡാളസ് മൗണ്ട് സയോൺ ചർച്ച് ഓഫ് ഗോഡ് സംഭാഗമാണ്.

ഭാര്യ ലിസി. മക്കൾ: ലിൻഡ, ലിയാ, ലാൻസ്. നാഷണൽ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബിജു ജോർജ്ജ് കൊല്ലം സ്വദേശിയും ടൊറാന്റോ സയോൺ ഗോസ്പൽ അസംബ്ലി സഭാംഗവുമാണ്. നിരവധി തവണ പെന്തക്കോസ്തൽ കോൺഫ്രൻസിന്റെ ദേശീയ പ്രവർത്തക സമിതിയിൽ അംഗമായിട്ടുണ്ട്. ഭാര്യ സിസിലി. മക്കൾ: വെസ്ളി, ബ്രിറ്റ്നി, ബ്രാഡ്ലി നാഷണൽ യൂത്ത് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഇവാ. ഫ്രാങ്കിളിൻ ഏബ്രഹാം ഒർലാൻഡോ ക്രിസ്ത്യൻ അസംബ്ലി അംഗവും സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡോ. ജോയി ഏബ്രഹാമിന്റെ മകനുമാണ്. അഡ്വെന്റിസ്റ്റ് ഹെൽത്ത് സിസ്റ്റത്തിന്റെ ഇന്റേണൽ ഓഡിറ്റർ ആയി ഭൗതിക ജോലി ചെയ്യുന്നതിനോടൊപ്പം വേദ വിദ്യാർത്ഥി കൂടിയാണ്. ഭാര്യ ജോയിസ്. മക്കൾ: ഏരിയൽ, സയോൺ, സൈലസ് നാഷണൽ മീഡിയ കോർഡിനേറ്ററായി തെരെഞ്ഞെടുക്കപ്പെട്ട കുര്യൻ സഖറിയ

 

ഒക്കലഹോമ ഐ.പി.സി സഭാംഗവും സെന്റ് ആന്റണി ഹോസ്പിറ്റൽ സ്റ്റാഫുമാണ്. ഭാര്യ സിനി. മക്കൾ: ഏബൽ, ആൻ, അനെറ്റ്. 2020-ലെ 38 മത് പെന്തക്കോസ്തൽ കോൺഫ്രൻസ് ഫിലദൽഫ്യയിൽ വെച്ച് പാസറ്റർ റോബി മാത്യുവിന്റെ നേത്യത്വത്തിൽ നടക്കപ്പെടും. ഫോട്ടോ: പാസ്റ്റർ കെ. സി. ജോൺ (നാഷണൽ കൺവീനർ) വിജു തോമസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് (നാഷണൽ ട്രഷറർ) , ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം (നാഷണൽ യൂത്ത് കോർഡിനേറ്റർ), കുര്യൻ സഖറിയ (നാഷണൽ മീഡിയ കോർഡിനേറ്റർ )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.