ഡാലസ് : തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിന്റെയും മലയാളി ബോട്ട് ക്ലബ് ഓഫ് ഡാലസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക പിക്നിക് ഒക്ടോബര്‍ 26 ശനിയാഴ്ച ഡാലസ് വാലിറാഞ്ചിലുള്ള സിമറോണ്‍ പാര്‍ക്കില്‍ വച്ച് നടക്കും. പിക്നിക് പാര്‍ക്കില്‍ വച്ച് തന്നെ ഭക്ഷണങ്ങള്‍ തയ്യാറാക്കി കായിക വിനോദങ്ങളും മത്സരങ്ങളും ഏവര്‍ക്കുമായി സംഘടിപ്പിക്കും . എല്ലാ തിരുവല്ലാ നിവാസികളേയും അനുഭാവികളെയും സുഹൃത്തുക്കളേയും പിക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പാര്‍ക്കിന്റെ വിലാസം : : Cimarron Park : 201 Red River Trail, Irving , 75063. അസോസിയേഷന് താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ചു നടത്താന്‍ ഉദ്ദേശിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും പിക്നിക്കില്‍ ചര്‍ച്ച ചെയ്യും. ബിജു വര്‍ഗീസ് (തിരുവല്ലാ അസോസിയേഷന്, 214 208 6078), മാത്യു സാമുവേല്‍ (മലയാളി ബോട്ട് ക്ലബ് ഓഫ് ഡാലസ്, 972 890 7023) , സോണി ജേക്കബ്, സജി നായര്‍, സുനു മാത്യു മാമ്മൂട്ടില്‍, സുനില്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവരുമായി ബന്ധപ്പെടുക
Comments