You are Here : Home / USA News

ഉഴവൂര്‍ കോളേജ് അലൂമിനി ഉത്ഘാടനവും ഉഴവൂര്‍ സംഗമവും നടത്തി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, October 18, 2013 11:01 hrs UTC

ഡാലസ് : ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ ചര്‍ച്ചില്‍ വച്ച് ഉഴവൂര്‍ കോളേജ് അലൂംമ്‌നി അസോസിയേഷന്‍ ഉഴവൂര്‍ കോളേജ് പ്രിന്‍സിപ്പാല്‍ ഡോ. ഫ്രാന്‍സിസ് സിറിയക്ക് നിര്‍വ്വഹിച്ചു. ജിനു കുടിലില്‍, സൈമന്‍ കോയിത്തറ, സിബി വാരികാട്, സുനി മുകുളേല്‍, സിനി താടാറാട്, എന്നിവരെ അലൂംമ്‌നി അസോസിയേഷന്‍ കമ്മറ്റിയിലേയും അതില്‍ നിന്നും ജിനു കുടിലിനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. ഉഴവൂര്‍ കോളേജ് 1st ബാച്ച് വിദ്യാര്‍ത്ഥി ആയ ഫാ. ജോസഫ് ശൗര്യമാക്കീല്‍ അച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉഴവൂര്‍ കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ ജോയി പല്ലാടുമഠവും, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ തിയോഫിന്‍ ചാമക്കാലായും സിബി വാരികാട്ടും പ്രസംഗിച്ചു. ഉഴവൂര്‍ കോളേജിന്റെ വികസനത്തെപ്പറ്റിയും പുതിയ കോഴ്സ്സുകളേക്കുറിച്ചും തന്റെ മറുപടി പ്രസംഗത്തില്‍ പ്രിന്‍സിപ്പാല്‍ ഡോ.ഫ്രാന്‍സിസ് സിറിയക്ക് പറഞ്ഞു.

 

ഉഴവൂര്‍ കോളേജിന്റെ വികസനത്തിനായ് ഡാലസ് ഫോര്‍ട്ട് വര്‍ത്തിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉഴവൂര്‍ നിവാസികളും ഒരു ക്ലാസ്സ്‌റൂം നിര്‍മ്മാണത്തിനുള്ള ഫണ്ട് സ്വരൂപിച്ച് നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ ഡോ.ഫ്രാന്‍സിസ് സിറിയക്ക് സാറിന് ഉറപ്പു നല്‍കി. കലാലയ ജീവിതത്തിലെ മധുരസ്മരണ അയവിറക്കാന്‍ ഉഴവൂര്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി അലുംമ്‌നി മീറ്റ്‌കൊണ്ട് സാധിച്ചു. ജനറല്‍ കണ്‍വീനര്‍ ജിനുകുടിലില്‍ നന്ദി അര്‍പ്പിച്ചുകൊണ്ട് സമ്മേളനം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.