You are Here : Home / USA News

ഗാന്ധി ജയന്തിദിന പരിപാടികളില്‍ ഫൊക്കാന നേതാക്കള്‍ പങ്കെടുത്തു

Text Size  

Story Dated: Thursday, October 03, 2013 10:23 hrs UTC

ന്യൂയോര്‍ക്ക്: ഗാന്ധി ജയന്തി ദിനമായ ഇന്ന് ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റും, ഭാരതീയ വിദ്യാ ഭവനും ചേര്‍ന്നൊരുക്കിയ ഗാന്ധിജയന്തിദിന പരിപാടികളില്‍ ഫൊക്കാന നേതാക്കള്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് ഗാന്ധി പ്രതിമ സ്ഥിതിചെയ്യുന്ന വെസ്റ്റ് സൈഡ് യൂണിയന്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ കൂടിയ യോഗത്തില്‍ കോണ്‍സുലേറ്റ് ജനറല്‍ ജ്ഞാനേശ്വര്‍ മുലയ്, യു.എന്‍ അംബാസഡര്‍ വിജയ് നമ്പ്യാര്‍ , ഭാരതീയ വിദ്യാഭവന്‍ എക്‌സിക്യൂട്ടീവ് ഡോ. നവീന്‍ മേത്ത, കെന്നി ദേശായി എന്നിവര്‍ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. തുടര്‍ന്ന് ഗാന്ധിജിയുടെ പ്രീയപ്പെട്ട ഭജന കീര്‍ത്തനങ്ങള്‍ ആലപിച്ചു. ഫൊക്കാനയെ പ്രതിനിധീകരിച്ച് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ട്രസ്റ്റി ബോര്‍ഡ് മെംബര്‍ ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കുകയും ഗാന്ധിപ്രതിമയില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.