You are Here : Home / USA News

രവീഷ് കുമാര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ പുതിയ കോണ്‍സുല്‍ ജനറല്‍

Text Size  

Story Dated: Sunday, September 15, 2013 12:14 hrs UTC

ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ കോണ്‍സുല്‍ ജനറല്‍ ആയി രവീഷ് കുമാര്‍ സ്ഥാനമേറ്റ് പ്രവര്‍ത്തനം തുടങ്ങി. ബീഹാറിലെ ഭഗല്‍പ്പൂറില്‍ ജനിച്ച രവീഷ് കുമാര്‍ ഡല്‍ഹി പബ്ലിക് സ്‌ക്കൂളില്‍ നിന്നും സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹാന്‍സ്‌രാജ് കോളജില്‍ നിന്നും ഹിസ്റ്ററിയില്‍ ഓണേഷ്‌സോടെ ബാച്ച്‌ലര്‍ ബിരുദം നേടി. ബിരുദത്തിന് ശേഷം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയിഡ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സ്, ബാംഗ്ലൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഹൈദരബാദ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളജ്, വാഷിംഗ്ടണ്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി എന്നിടങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കി.. വിവിധ വിഷയങ്ങളിലെ പഠനത്തിന് ശേഷം 1995 ല്‍ രവീഷ് കുമാര്‍ ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസില്‍ (ഐ.എഫ്.എസ്.) ചേര്‍ന്നു. ഇന്തോനേഷ്യയിലെ ജാക്കാര്‍ത്താ ഇന്ത്യന്‍ മിഷനിലാണ് അദ്ദേഹത്തിന്റെ ആദ്യ ഫോറിന്‍ സര്‍വീസ് സേവനം. തുടര്‍ന്ന് ഭൂട്ടാനിലെ തിംബു, ഇംഗ്ലണ്ടിലെ ലണ്ടന്‍ എന്നിവിടങ്ങളില്‍ കുറച്ചുനാള്‍ ജോലിചെയ്തു. ഡല്‍ഹിയില്‍ സേവന സമയത്ത് ഈസ്റ്റ് ഏഷ്യാ വിഷയം വളരെ വിജയകരമായി രവീഷ് കുമാര്‍ കൈകാര്യം ചെയ്തു. ഇന്തോനേഷ്യയിലെ ജാക്കാര്‍ത്താ ഇന്ത്യന്‍ മിഷനിലെ ഡപ്യൂട്ടി ചീഫ് മിഷന്‍ സ്ഥാനത്ത് നിന്നാണ് രവീഷ് കുമാര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സുല്‍ ജനറല്‍ ആയി എത്തിയത്. ഇന്തോനേഷ്യന്‍ ഭാഷ ആയ ബഹാസാ അനര്‍ഗളമായി രവീഷ് കുമാര്‍ കൈകാര്യം ചെയ്യും. ഭാര്യ രന്‍ജന സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ്. സ്വാസ്ടിക് (14) - സാട്‌വിക് (9) എന്നിവര്‍ അദ്ദേഹത്തിന്റെ പുത്രന്മാരാണ്. കോണ്‍സുലേറ്റിന്റെ പ്രോട്ടോകോള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും, സാമ്പത്തിക, വ്യവസായ രംഗത്തെ ഇന്തോ-ജര്‍മന്‍ ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനും, ഇന്ത്യന്‍-ഇന്ത്യന്‍ ഒറിജന്‍, ജര്‍മന്‍ വിഭാഗങ്ങളിലുള്ളവരും, അസോസിയേഷനുകളുമായി കൂടുതല്‍ ബന്ധപ്പെടാനും പുതിയ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ആഗ്രഹിക്കുന്നു. ഇതിനായി രണ്ട് മാസത്തിലൊരിക്കല്‍ രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ച്ചകളില്‍ കോണ്‍സുലേറ്റില്‍ വച്ച് ഒരു ഓപ്പണ്‍ ഹൗസ് തുടങ്ങാനും കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ പദ്ധതി തയ്യാറാക്കുന്നു. കലാ-സാസ്‌ക്കാരിക, വിദ്യാഭ്യാസ മേഖലയില്‍ പരസ്പര എക്‌സ്‌ച്ചേഞ്ച് വര്‍ദ്ധിപ്പിക്കുക എന്നതും അദ്ദേഹത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ആയി ചാര്‍ജ് എടുത്ത രവീഷ് കുമാര്‍ ഈ റിപ്പോര്‍ട്ടര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.